എഡിറ്റര്‍
എഡിറ്റര്‍
ഏകദിന ക്രിക്കറ്റില്‍ നിന്നും അഫ്രീദി വിരമിക്കുന്നു
എഡിറ്റര്‍
Friday 22nd June 2012 11:07am

പാക്കിസ്ഥാന്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ടെസ്റ്റ് ക്രിക്കറ്റിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ട്വന്റി 20 ല്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഏകദിനത്തില്‍ നിന്നും പിന്മാറുന്നതെന്ന് അഫ്രീദി അറിയിച്ചു. ശ്രീലങ്കയുമായുള്ള മത്സരത്തിന് ശേഷമാണ് അഫ്രീദി തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഷാഹിദിന്റെ പെട്ടന്നുള്ള തീരുമാനം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അമ്പരപ്പെടുത്തിയിരിക്കുകയാണ്. പാക്കിസ്ഥാന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന അഫ്രീദിയെ കഴിഞ്ഞ വര്‍ഷം സ്ഥാനത്തു നിന്നും മാറ്റിയിരുന്നു, ഇതാണ് അഫ്രീദിയുടെ വിരമിക്കലിന് കാരണമെന്ന് വിലയിരുത്തുന്നുണ്ട്. അതല്ല ടീമിന്റെ പുതിയ കോച്ച് ഡേവ് വാട്ട്‌മോറുമായുള്ള അസ്വാരസ്യമാണെന്നും പറയപ്പെടുന്നു.

തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും സീനിയര്‍ താരങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണെന്നുമാണ് വിരമിക്കുന്നതിനെ കുറിച്ച് അഫ്രീദിയുടെ പ്രതികരണം. ശ്രീലങ്കയുമായുള്ള മത്സരത്തില്‍ പാക്കിസ്ഥാന്‍ ടീമിന്റെ പ്രകടനം ഏറെ മോശമാണെന്ന് വിലയിരുത്തിയ താരം തന്റെ വിരമിക്കല്‍ കൂടുതല്‍ പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണമാകട്ടേയെന്നും പറഞ്ഞു.

ഇനി ട്വന്റി 20 ല്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് അഫ്രീദിയുടെ തീരുമാനം.

Advertisement