കറാച്ചി: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും രാജിവയ്ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് പാക് താരം ഷഹീദ് അഫ്രീദി രംഗത്തെത്തി. ഏറെ ആലോചിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും ടീമിലെ മറ്റുതാരങ്ങളുമായി പ്രശ്‌നമൊന്നുമില്ലെന്നും അഫ്രീദി വ്യക്തമാക്കി.

രാജിവയ്ക്കാനുള്ള തീരുമാനം ആലോചിച്ചശേഷമാണ് എടുത്തത്. ടീമിലെ മറ്റുതാരങ്ങളുമായോ മാനേജ്‌മെന്റുമായോ ഒരു പ്രശ്‌നവുമില്ല. ടെസ്റ്റ് ക്രിക്കറ്റുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനമെടുത്തതെന്നും അഫ്രീദി പറഞ്ഞു. ആസ്‌ട്രേലിയക്കെതിരേ ആദ്യടെസ്റ്റില്‍ വന്‍തോല്‍വി ഏറ്റുവാങ്ങിയശേഷമായിരുന്നു അഫ്രീദി രാജിവെച്ചത്.