ന്യൂഡല്‍ഹി: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ എട്ട് മുന്‍നിര അത്‌ലറ്റിക് താരങ്ങള്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ ഉക്രെയ്ന്‍കാരനായ അത്‌ലറ്റിക് കോച്ച് യൂറി ഒഗോറോ ഡിനിക്കിനെ പുറത്താക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു തന്നെകേന്ദ്ര കായിക മന്ത്രാലയം പുറപ്പെടുവിക്കും.

സിനിജോസ്, മന്‍ജിത് കൗര്‍, അശ്വന്‍ അകുഞ്ചി തുടങ്ങി എട്ട് മുന്‍ നിര താരങ്ങളാണ് ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് തങ്ങള്‍ മരുന്ന് ഉവയോഗിച്ചിട്ടില്ലെന്നും കോച്ച് നിര്‍ദ്ദേശിച്ച വിറ്റാമില്‍ ഗുളികകള്‍ മാത്രമാണ് കഴിച്ചതെന്നും സിനിഅടക്കമുള്ള കായികതാരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചതില്‍ കോച്ചിന്റെ പങ്കും അന്വേഷിക്കണമെന്ന് മുന്‍ അത്‌ലറ്റുകായ മില്‍ഖാ സിങ്, പി.ടി.ഉഷ എന്നിവരും ആവശ്യപ്പെട്ടിരുന്നു.

ഉത്തേജക മരുന്ന് വിവാദത്തെ ഗൗരവമായി കണ്ട കായിക മന്ത്രാലയം പിടിക്കപ്പെട്ടവരില്‍ ആറ് പേരും ഉക്രൈന്‍ കോച്ചിന് കീഴിലാണ് പരിശീലിക്കുന്നതെന്ന വസ്തുതയും കൂടി കണക്കിലെടുത്താണ് കോച്ചിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.