ഇസ്‌ലാമാബാദ്: ഇന്ത്യയും അമേരിക്കയുമുള്‍പ്പെടെ ഏത് രാജ്യം പാകിസ്ഥാനെ ആക്രമിച്ചാലും അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്റെ കൂടെ നില്‍ക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ ജിയോ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍സായി നയം വ്യക്തമാക്കിയത്.

ഏതുരാജ്യം പാകിസ്ഥാനെ ആക്രമിച്ചാലും ഞങ്ങള്‍ പാകിസ്ഥാനൊപ്പമായിരിക്കും ഞങ്ങള്‍. പാകിസ്ഥാന്റെ സഹോദര രാഷ്ട്രമാണ് അഫ്ഗാനിസ്ഥാന്‍. ഒരു സഹോദരനെ അഫ്ഗാനിസ്ഥാന്‍ വഞ്ചിക്കുകയില്ല-ഇന്ത്യയും പാകിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ സ്വീകരിക്കുന്ന നിലപാടിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കര്‍സായി പറഞ്ഞു.

Subscribe Us:

പാകിസ്ഥനിലെ ഹഖാനി തീവ്രവാദ ശൃംഖലയ്‌ക്കെതിരെ ആക്രമണം നടത്താന്‍ പാക് അതിര്‍ത്തിയില്‍ അമേരിക്ക പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അഫ്ഗാന്‍ പ്രസിഡന്റിന്റെ ഈ പ്രസ്താവന. വടക്കന്‍ വസീറിസ്ഥാന്‍ ലക്ഷ്യമിട്ട് പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്താനില്‍ തന്നെയാണ് അമേരിക്കയുടെ പടയൊരുക്കം.