കാബൂള്‍: മൂന്ന് അഫ്ഗാന്‍ സ്വദേശികളെ തമാശക്ക് കൊലപ്പെടുത്തിയ യു.എസ് സൈനികനെതിരേ കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് ശിപാര്‍ശ. യു.എസ് സൈനിക സംഘത്തിലെ അംഗം ജെറേമി മോര്‍ലോക്കിനെയാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് വിധേയനാക്കുക. അഫ്ഗാനിലെ വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോപണവിധേയരായ സൈനികനാണ് ജെറേമി.

കേസില്‍ സെപ്തംബറില്‍ പ്രാഥമിക വാദം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് ശിപാര്‍ശയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ജനുവരിക്കും മെയ് മാസത്തിനും ഇടയിലായിരുന്നു സംഭവം. കോര്‍ട്ട് മാര്‍ഷല്‍ വിചാരണയുടെ തീയതിയോ മറ്റ് നടപടികളോ തീരുമാനിച്ചിട്ടില്ലെന്ന് സൈനിക അധികൃതര്‍ വ്യക്തമാക്കി.

Subscribe Us: