അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ കജകി ജില്ലയില്‍ 17 ഗ്രാമീണരെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ മൃതദേഹം കണ്ടത്. ഇവരില്‍ 15 പേര്‍ പുരുഷന്‍മാരും രണ്ട് പേര്‍ സ്ത്രീകളുമാണ്.

Ads By Google

മൃതദേഹങ്ങളുടെ തലയറുത്തതിനൊപ്പം തന്നെ ചിലരെ വെടിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വെടിവെച്ചതിന് ശേഷം തലയറുത്തതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹെല്‍മാന്‍ഡ് വക്താവ് ദാവൂദ് അഹ്മാലി പറഞ്ഞു.

സംഭവം നടന്ന മേഖല താലിബാന്‍ തീവ്രവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണെന്നും കൊലപാതകത്തിന് കാരണക്കാര്‍ താലിബാന്‍ തീവ്രവാദികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ മരിച്ച 17 പേരും സ്ഥലത്ത് സംഗീതപരിപാടികളും നൃത്തവും നടത്തിയിരുന്നെന്നും അതേതുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും  റിപ്പോര്‍ട്ടുണ്ട്.