കാബൂള്‍: അഫ്ഗാനില്‍ യു.എസ് ഹെലികോപ്റ്ററിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 10 നാറ്റോ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനില്‍ ലാന്‍ഡ് ചെയ്തതിന് ശേഷമായിരുന്നു സ്‌ഫോടനം.

26 യാത്രക്കാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഏത് രീതിയിലുള്ള സ്‌ഫോടനമാണ് നടന്നതെന്നും കാരണമെന്താണെന്നും വ്യക്തമായിട്ടില്ല.