afghanകാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കു സമീപം ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 7 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നു രാവിലെ ഇന്ത്യന്‍ സമയം 9.30 ഓടെയാണ് സ്‌ഫോടനം നടന്നത്. എംബസിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന മൂന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് സൈനികര്‍ക്കും ഒരു അഫ്ഗാന്‍ സൈനികനും അടക്കം 45 പേര്‍ക്ക് പരിക്കേറ്റു. എംബസിയിലെ ഇന്ത്യാക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.

എംബസിയിലേക്കുള്ള തിരക്കെറിയ റോഡിനും വശത്തുള്ള കവാടത്തിനും ഇടയിലാണ് ശക്തിയേറിയ സ്‌ഫോടനമുണ്ടായത്.ഇവിടെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ്. ചാവേര്‍ ആക്രമണമാണോ കാര്‍ബോംബ് സ്‌ഫോനടമാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരൊക്കെ സാധാരണക്കാരാണ്. യു.എന്‍ വാഹനമടക്കം 2 എണ്ണത്തിന് കേടുപാടുകള്‍ സംഴവിച്ചിട്ടുണ്ട്. എംബസി കെട്ടിടത്തിന്റെ ചുമരുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം ജുലൈ ഏഴിനാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയെ ലക്ഷ്യം വച്ച് ആക്രമണമുണ്ടായത്. ഓഗസ്റ്റിനുശേഷം കാബൂളില്‍ നടക്കുന്ന നാലാമത്തെ സ്‌ഫോടനമാണ് ഇന്നത്തേത്