ലിസ്ബണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും നാറ്റോ സൈന്യത്തെ പിന്‍വലിക്കണമെന്ന് അഫ്ഗാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി ആവശ്യപ്പെട്ടു. 2014 ഡിസംബറോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും മുഴുവന്‍ സൈന്യത്തെയും പിന്‍വലിയ്ക്കണം.

അഫ്ഗാനിസ്ഥാനില്‍ നിന്നും പതുക്കെ സൈന്യത്തെ പിന്‍വലിയ്ക്കുമെന്ന് സൈനിക വിഭാഗം സെക്രട്ടറി ജനറല്‍ അന്റേഴ്‌സ് ഫോ രാസ്മുസ്സെന്‍ പ്രഖ്യാപിച്ചിരുന്നു. 150,000 പേരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. പതുക്കെ പതുക്കെ ഇവരെ പിന്‍വലിക്കുമെന്നാണ് പ്രഖ്യാപനം. 2011മുതല്‍ ഈ ഉദ്യമം ആരംഭിക്കുമെന്നും സൈനിക വിഭാഗം സെക്രട്ടറി ജനറല്‍ പറഞ്ഞു.