Categories

അ­മേ­രി­ക്ക­യുടെ രഹ­സ്യ രേ­ഖ­കള്‍ ചോര്‍ന്നു

ന്യൂ­യോര്‍­ക്ക്: അ­ഫ്­ഗാ­നി­സ്ഥാ­നി­ലെ സൈനി­ക ന­ട­പ­ടി­കള്‍ സം­ബ­ന്ധി­ച്ച് അതീ­വ ര­ഹ­സ്യ­സ്വ­ഭാ­വ­മു­ള്ള രേ­ഖ­കള്‍ ചോര്‍ന്നു. താ­ലി­ബാ­നും പാ­കി­സ്­താന്റെ ചാ­ര­സം­ഘ­ട­ന­യാ­യ ഐ എ­സ് ഐ­യും ­ത­മ്മി­ലു­ള്ള ബ­ന്ധം വ്യ­ക്ത­മാ­ക്കു­ന്ന ര­ഹ­സ്യങ്ങള്‍ വി­ക്കി­ലീ­ക്ക് എ­ന്ന വെബ്‌­സൈ­റ്റാ­ണ് പു­റ­ത്തു­വി­ട്ടത്. 2004മു­തല്‍ 2010 വ­രെ­യു­ള്ള സൈനി­ക ന­ട­പ­ടി­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട ഏ­ക­ദേ­ശം 92,000 പേ­ജു­ള്ള രഹ­സ്യ രേ­ഖ­കള്‍ വി­ക്കി­ലീക്ക് ചോര്‍­ത്തി­ പ്ര­സി­ദ്ധീ­ക­രി­ച്ച­ത്.

അ­മേ­രി­ക്ക­യുടെ സൈനി­ക ച­രി­ത്ര­ത്തി­ലെ ഏ­റ്റവും വലി­യ ര­ഹസ്യ­ചോര്‍­ച്ച­യാ­ണ് ഇ­തെ­ന്നു വി­ല­യി­രു­ത്ത­പ്പെ­ടു­ന്നു. രേ­ഖ­കള്‍ പ­ു­റ­ത്തു­വി­ട്ട­തി­നെ യു എ­സ് ഭ­ര­ണ­കൂ­ടം ശ­ക്തമാ­യ ഭാ­ഷ­യി­ലാ­ണ് വി­മര്‍­ശി­ച്ച­ത്. സം­ഭ­വ­ത്ത­കു­റി­ച്ച് വി­ശ­ദമാ­യ അ­ന്വേ­ഷ­ണ­ത്തി­ന് വൈ­റ്റ് ഹൗ­സ് ഉ­ത്ത­ര­വി­ട്ടി­ട്ടുണ്ട്. റി­പ്പോര്‍­ട്ട് ചോര്‍­ന്ന­തിനെ പാ­കി­സ്­താനും നി­ശീ­തമാ­യ ഭാ­ഷ­യില്‍ വി­മര്‍­ശി­ച്ചു.

അഫ്­ഗാ­നില്‍ ഭീ­ക­ര­പ്ര­വര്‍­ത്തകര്‍­ക്കെ­തി­രേ പ്ര­വര്‍­ത്തി­ക്കു­ന്ന­തില്‍ അ­മേ­രി­ക്ക­യു­ടെ സ­ഖ്യ­ക­ക്ഷി­യാ­ണ് പാ­കി­സ്ഥാന്‍. എ­ന്നാല്‍ താ­ലി­ബാ­നെ പ­രോ­ക്ഷ­മാ­യി സ­ഹാ­യി­ക്കു­ന്ന പാ­കി­സ്ഥാ­നെ പി­ന്താ­ങ്ങു­ക­യാ­ണ് അ­മേ­രി­ക്ക ചെ­യ്­ത­ത്. അല്‍ ഖൊ­യ്­ദ­ക്കെ­തി­രേ പ്ര­വര്‍­ത്തി­ക്കു­ന്ന­തില്‍ 2009ല്‍ യു എ­സ് -പാ­ക് ദ്വ­യം ഒ­ട്ടേ­റെ മു­ന്നോ­ട്ടു പോ­യെ­ന്ന് അ­മേ­രി­ക്ക വ്യ­ക്ത­മാക്കി. ഇ­രു രാ­ജ്യ­ങ്ങളും ത­മ്മി­ലു­ള്ള ഉ­ഭ­യക­ക്ഷി ബ­ന്ധം മെ­ച്ച­പ്പെ­ട്ട സാ­ഹ­ച­ര്യ­ത്തില്‍ ര­ഹ­സ്യ­ങ്ങള്‍ ചോര്‍ന്ന­ത് ഇ­രു രാ­ജ്യ­ത്തെയും ബാ­ധി­ക്കും.

അ­ഫ്­ഗാ­നി­സ്ഥാ­നി­ലെ യുദ്ധം അ­മേ­രിക്കയെ പ്ര­തി­കൂ­ല­മാ­യാ­ണ് ബാ­ധി­ക്കു­ന്ന­തെ­ന്നും പാ­കി­സ്ഥാ­ന്റെ ചാ­ര­സം­ഘ­ട­നയാ­യ ഇന്റര്‍ ഇന്റ­ലി­ജന്‍­സ് സര്‍­വീസ­സ് യു­ദ്ധ­ക­ലു­ഷി­ത­മാ­യ അഫ്­ഗാ­നില്‍ സ്ഥി­തികള്‍ കൂ­ടു­തല്‍ മോ­ശ­മാ­ക്കാന്‍ പ്ര­യ­ത്‌­നി­ക്കു­ന്ന­തു­മാ­യാ­ണ് ചോര്‍ന്ന രേ­ഖ­കള്‍ വ്യ­ക്ത­മാ­ക്കു­ന്നത്.

2008ലെ കാ­ബൂ­ളി­ലെ ഇ­ന്ത്യന്‍ എംബ­സി താ­ലി­ബാന്‍ ആ­ക്ര­മി­ക്കു­മെ­ന്ന് പോ­ളി­ഷ് ഇന്റ­ലി­ജന്‍­സ് ഒ­രാ­ഴ്­ച­മു­മ്പേ എം­ബ­സി­യെ അ­റി­യി­ച്ചി­രു­ന്നു­വെ­ന്ന് വി­കി ലീ­ക്‌­സ് വെ­ബ്‌­സൈ­റ്റ് റി­പ്പോര്‍­ട്ട് ചെ­യ്യു­ന്നു. താ­ലി­ബാന്‍ ഇ­ന്ത്യന്‍ എം­ബ­സി­യെ ആ­ക്ര­മി­ക്കാന്‍ ല­ക്ഷ്യ­മി­ടു­ന്നു­ണ്ടെ­ന്ന് ജൂണ്‍ 30 ന് വി­വ­രം­കി­ട്ടി­യി­രു­ന്നു. ഇ­തി­നാ­യി എന്‍­ജി­നിയ­റെ ഏര്‍­പ്പാ­ടാ­ക്കി­യി­രു­ന്നു­വെന്നും ഇ­റാ­നി­യന്‍ ചു­വ­യു­ള്ള ദ­രി ഭാ­ഷ സം­സാ­രി­ക്കു­ന്ന­യാ­ളാ­ണ് ആ­ക്ര­മം ന­ടത്തു­ക എ­ന്നുവ­രെ ഇ­ന്ത്യന്‍ എം­ബ­സി­യെ അ­റി­യി­ച്ചി­രുന്നു. ജൂ­ലൈ­ 8ന് എംബ­സി ആ­ക്ര­മി­ക്ക­പ്പെട്ടു. അ­തില്‍ ബ്രി­ഗേ­ഡി­യര്‍ ആര്‍ ഡി മേ­ത്ത­യും കൗ­ണ്‍­സ­ലര്‍ വെ­ങ്ക­ടേശ്വ­ര റാ­വുവും അ­ട­ക്കം 58 പേര്‍ കൊല്ല­പ്പെ­ടു­ക­യും 140 പേര്‍­ക്ക് പ­രി­ക്കേല്‍­ക്കു­കയും ചെ­യ്­തു. 1,20,000 കോ­ടി ഡോ­ള­റാണ് ഈ ആ­ക്ര­മ­ണ­ത്തി­ന് ചെ­ല­വി­ട്ട­തെ­ന്നും അ­ഫ്­ഗാ­നി­ലെ ഏ­തൊ­രു വ­സ്­തു­വി­നെയും എ­തിര്‍­ക്കാ­നു­ള്ള അ­ധിക­രം താ­ലി­ബാ­നു­ണ്ടെ­ന്ന് കാ­ണി­ക്കാ­നാ­യി­രു­ന്നു ആ­ക്ര­ണ­ം ല­ക്ഷ്യ­മി­ട്ടി­രു­ന്ന­തെന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്നു.

അ­ഫ്­ഗാന്‍ നേ­താക്ക­ളെ വ­ധി­ക്കാന്‍ പാ­കി­സ്­താനും ഇ­റാനും താ­ലി­ബാ­ന് ര­ഹ­സ്യ­ പിന്തുണ നല്‍­കി­യ­താ­യു­ള്ള നാ­റ്റോ­യുെ­ട രഹ­സ്യ റി­പ്പോര്‍ട്ടും ചോര്‍­ന്ന രേ­ഖ­ക­ളില്‍­പ്പെ­ടുന്നു. അല്‍ ഖൊയ്­ദ പോ­രാ­ളിക­ളെ പി­ടി­കൂടാ­നും കൊ­ല­പ്പെ­ടു­ത്താനും യു എസ് സൈ­ന്യം ന­ടത്തി­യ രഹ­സ്യ നീ­ക്ക­ങ്ങ­ളു­ടെ വി­ശ­ദമാ­യ ചി­ത്രവും ഇ­തില്‍ പെ­ടുന്നു. എ­ന്നാല്‍ ഇത്ത­രം സം­ഭ­വ­ങ്ങ­ളില്‍ കൊല്ല­പ്പെട്ട­ത് ഏ­റെയും സി­വി­ലി­യന്‍മാ­രാ­ണെന്നും റി­പ്പോര്‍­ട്ട് വ്യക്ത­മാ­ക്കുന്നു.

വി­ക്കി­ലീ­ക്‌­സ് ചോര്‍ത്തി­യ രേ­ഖകള്‍ ന്യൂ­യോര്‍­ക്ക് ടൈംസും ബ്രീ­ട്ടീ­ഷ് ദി­ന­പ­ത്രമാ­യ ഗാര്‍­ഡി­യ­നും, ജര്‍­മന്‍ ആ­ഴ്­ച­പ­തിപ്പാ­യ ദെര്‍ സ്­പീ­ഗലും പ്ര­സി­ദ്ധീ­ക­രി­ച്ചി­രുന്നു. എ­ന്നാല്‍ ആ­രാ­ണ് ര­ഹ­സ്യ­ങ്ങള്‍ വി­ക്കി ലീ­ക്കി­ന് നല്‍­കി­യ­തെ­ന്ന് ഇ­നിയും അ­റി­വാ­യി­ട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.