കാബൂള്‍: അഫ്ഗാനിസ്താനില്‍ 16വയസ്സുകാരന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 30ഓളം പേര്‍ക്ക് പരിക്കുണ്ട്.

ഫര്യാബ് പ്രവിശ്യയിലെ തിരക്കേറിയ നഗരത്തിലാണ് സംഭവം. പ്രവിശ്യ കൗണ്‍സില്‍ ചെയര്‍മാനെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. പ്രവിശ്യ ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പ്രവിശ്യാ ഗവര്‍ണര്‍ അബ്ദുല്ല ശഫീഖ് പറഞ്ഞു.