കാബൂള്‍: സെപ്റ്റംബര്‍ 18 ന് നടന്ന അഫ്ഖാന്‍ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മാറ്റിവച്ചു. ഇന്നലെ ഫലം പ്രഖ്യാപനം നടത്താനായിരുന്നു ഇന്‍ഡിപ്പെന്റന്‍് ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം. എന്നാല്‍ ഫലപ്രഖ്യാപന സമയത്തിന് തൊട്ടുമുന്‍പുനടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപനം മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു. ബുധനാഴ്ചത്തേക്കാണ് മാറ്റിയത്.
കൃത്യതകൂട്ടാനാണ് പ്രഖ്യാപനം മാറ്റിവച്ചതെന്നാണ് ഐ.ഇ.സി പറയുന്നത്. എന്നാല്‍ വോട്ടെടുപ്പ് സമയത്തുണ്ടായ ക്രമക്കേടാണ് ആവര്‍ത്തിച്ചുള്ള ഫലപ്രഖ്യാപനം മാറ്റിവെക്കുന്നതിന് കാരണമെന്നാണ് പരക്കെയുള്ള ആരോപണം.
സെപ്റ്റംബര്‍ 18ന് നടന്ന തെരെഞ്ഞെടുപ്പില്‍ 43ലക്ഷം അഫ്ഖാന്‍ പൗരന്‍മാരാണ് വോട്ടുചെയ്തത്. 25%വോട്ട് അസാധുവാക്കാന്‍ സാധ്യതയുണ്ടെന്ന ഞായറാഴ്ചത്തെ ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട്  ചെയ്തിരുന്നു. . ഐ.ഇ.സി അസാധുവാക്കപ്പെടുന്ന വോട്ട് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും 430പോളിങ് സേ്റ്റഷനുകളിലെ വോട്ട് മുഴുവനായോ ഭാഗികമായോ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Subscribe Us: