കാബൂള്‍: അഫ്ഖാനിസ്ഥാനില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ മൂന്നിലൊന്ന് അസാധുവായിരുന്നെന്ന് ഇലക്ഷന്‍ കമ്മീഷന്‍.

ഏകദേശം 56ലക്ഷം പേരാണ് വോട്ടുചെയ്തത്. ഇതില്‍ 13ലക്ഷത്തോളം വോട്ടുകള്‍ അസാധുവാണെന്നാണ് കണ്ടെത്തിയത്. തെരെഞ്ഞെപ്പില്‍ ആകെ പോള്‍ ചെയ്ത് വോട്ടിന്റെ 23% വരുമിത്.

അഫ്ഗാനിസ്ഥാനിലെ ഇപ്പൊഴത്തെ സ്ഥിതിനോക്കിയാല്‍ തെരെഞ്ഞെടുപ്പ് വിജയമായിരുന്നെന്നാണ് കമ്മീഷന്‍ അവകാശപ്പെടുന്നത്. താലിബാന്‍ ഭീഷണി നിലനിന്നിരുന്നതിനാല്‍ പോളിങ് ശതമാനം കുറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 18ന് നടന്ന തെരെഞ്ഞെടുപ്പിന്റെ ഫല്ം ഒക്ടോബര്‍ 8ന് പ്രഖ്യാപിക്കേണ്ടതായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി ഫലപ്രഖ്യാപനം രണ്ടുതവണ മാറ്റിവെച്ചു. യു.എന്‍ പിന്തുണയുള്ള ഇലക്ഷന്‍ കംപ്ലയിന്റ്‌സ് കമ്മീഷന്‍ അയിരക്കണക്കിന് പരാതികള്‍ പരിശോധിച്ചശേഷമേ ഫലപ്രഖ്യാപനം ഉണ്ടാവൂ.