കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയില്‍ നാറ്റോ സഖ്യ സേനയുടെ വ്യോമാക്രമണത്തില്‍ ഏഴു താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. താലിബാന്‍ നിയന്ത്രണത്തിലുള്ള ഹെല്‍മണ്ടിലെ നൗസാദ് ജില്ലയിലാണ് ആക്രമണം നടന്നത്.
താലിബാന്‍ ഭീകരരുടെ ജില്ലാ ആസ്ഥാനത്തിനു നേരെയാണു വ്യോമാക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.