ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ തങ്ങളുടെ ഏറ്റവും ചെലവ് കുറഞ്ഞ രണ്ട് ഫോണുകള്‍ കൂടി വിപണിയില്‍ അവതരിപ്പിച്ചു. ഡബ്ബിള്‍ സിം കാര്‍ഡ് ഉപയോഗിക്കാവുന്ന നോക്കിയ101ന് 1,699 രൂപയും, സിംഗിള്‍ സിം ഫോണായ നോക്കിയ 100ന് 1,399 രൂപയുമാണ് വില.

കളര്‍ ഡിസ്പ്‌ളേ, എംപി 3 പ്‌ളെയര്‍, എഫ്എം റേഡിയോ, ടോര്‍ച്ച് തുടങ്ങിയ ആഡംബരങ്ങളോട് കൂടിയാണ് നോക്കിയ 101ന്റെ വരവ്. എഫ്എം റേഡിയോയും ടോര്‍ച്ചും മാത്രമാണ് നോക്കിയ ‘100’ന്റെ പ്രധാന പ്രത്യേകതകള്‍. രണ്ട് മെബൈലുകളും അടുത്ത ഒന്നു രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഭാരതി എയര്‍ട്ടെല്ലുമായി ചേര്‍ന്ന് മൊബൈല്‍ വാങ്ങുന്നവര്‍ക്ക് ആദ്യ മാസം എയര്‍ടെല്‍ ടു എയര്‍ടെല്‍ 100 മിനിറ്റ് സൗജന്യ സംസാരസമയവും വാഗ്ദാനം ചെയ്യുന്നുണ്ട്. കുടാതെ 400 നാഷണല്‍ ,ലോക്കല്‍ മെസേജുകള്‍ എല്ലാ മാസവും സൗജന്യമായിരിക്കും.