ന്യദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം രാജ്യസഭയെ അറിയിച്ചു. ബി.ജെ.പി എം.പി എസ്.എസ്.അലുവാലിയയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചിദംബരം..

ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയില്‍ വന്നത് 25 ദയാഹരജികളാണ്. ഇതില്‍ 23ഉം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചുകഴിഞ്ഞെുവെന്നും ചിദംബരം പറഞ്ഞു.

18മത്തേതാണ് അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി. എന്നാല്‍ രാഷ്ടപതിക്ക് അയച്ച ദയാഹരികളില്‍ അഫ്‌സലിന്റേത് ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ആഭ്യന്തരമന്ത്രാലയം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്‌സലിന്റെ ദയാഹര്‍ജി രാഷ്ട്രപതിയ്ക്ക് അയക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു താമസവും ഉണ്ടായിട്ടില്ല. എന്നാല്‍ ദയാഹര്‍ജി രാഷ്ട്രപതിയ്ക്ക് അയക്കുന്നതിന് പുതിയതായി കൊണ്ടുവന്ന ചില നടപടി ക്രമങ്ങളാണ് താമസത്തിനു കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.