Administrator
Administrator
കരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
Administrator
Monday 28th September 2009 7:15am

ezhuthiniruthalതിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. വിവിധ ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍ നടന്നു. ക്ഷേത്രങ്ങള്‍ക്ക് പുറമേ വിവിധ സാമുദായിക, സന്നദ്ധ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും എഴുത്തിനിരുത്തല്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രധാന ക്ഷേത്രങ്ങളായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ക്ഷേത്രം, പറവൂരിലെ ദക്ഷിണമൂകാംബിക ക്ഷേത്രം, സംസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങളിലെല്ലാം രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടു. തിരൂരിലെ തുഞ്ചന്‍പ്പറമ്പ്, തിരുവനന്തപുരം ഐരാണിമുട്ടത്തിലെ തുഞ്ചന്‍സ്മാരകം തുടങ്ങി സാംസ്‌കാരിക സ്ഥാപനങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടന്നു.

ഒന്‍പത് രാപകലുകള്‍ നീണ്ട വ്രതത്തിന് ശേഷം ഇന്നലെ കൊല്ലൂരില്‍ രഥോത്സവം നടന്നു. ഇന്നലെ 11 മണിക്ക് ക്ഷേത്രത്തിനകത്ത് ചണ്ഡികാ യാഗം നടന്നതോടെ രഥോത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തുടക്കമായി.

രഥോത്സവം കഴിഞ്ഞിട്ടും ക്ഷേത്രത്തിലും പരിസരത്തും ആദ്യക്ഷരത്തിന്റെ മധുരം നുകരാന്‍ എത്തിയ കുഞ്ഞങ്ങളുടേയും മാതാപിതാക്കളുടേയും തിരക്കായിരുന്നു.

Advertisement