തിരുവനന്തപുരം: ഇടതുകാലിലെ മന്ത് വലതുകാലിലേക്കും വലതുകാലില്‍ നിന്നു വീണ്ടും ഇടതുകാലിലേക്കും മാറുന്നതുപോലെയാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുഫലമെന്ന് അഡ്വക്കറ്റ് ജയശങ്കര്‍.

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുടുംബാധിപത്യത്തിനും എതിരായ ജനവിധിയാണ് ഇതെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2007 -12 കാലത്തെ മായാവതിയുടെയും 2012 -17 കാലത്തെ അഖിലേഷ് യാദവിന്റെയും ദുര്‍ഭരണം കൊണ്ട് പൊറുതിമുട്ടിയ ഉത്തര്‍പ്രദേശുകാര്‍ ഇത്തവണ ബി.ജെ.പി.ക്ക് ഒരവസരം നല്‍കി. അതുതന്നെ ഉത്തരാഖണ്ഡിലും സംഭവിച്ചു. വിജയ് ബഹുഗുണയുടെയും ഹരീഷ് റാവത്തിന്റെയും ദുര്‍ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും ജനം കടുത്ത ശിക്ഷ നല്‍കി.

പഞ്ചാബില്‍ പത്തുകൊല്ലം ദീര്‍ഘിച്ച അകാലി ബി.ജെ.പി. ഭരണത്തിന് വോട്ടര്‍മാര്‍ അന്ത്യകൂദാശ നല്‍കി ഭരണമുന്നണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.മണിപ്പൂരില്‍ കോണ്‍ഗ്രസിനും ഗോവയില്‍ ബി.ജെ.പി.ക്കും ആവരര്‍ഹിച്ച പരാജയം കിട്ടിയില്ലെന്നും ജയശങ്കര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാറാണത്തുഭ്രാന്തന്റെ കഥപോലെയാണ് നമ്മുടെ ജനാധിപത്യം. ഇടതുകാലിലെ മന്ത് വലതുകാലിലേക്കുമാറ്റും; വലതുകാലില്‍ നിന്നു വീണ്ടും ഇടതുകാലിലേക്കും മാറ്റും. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുഫലം നല്‍കുന്ന പാഠം ഇതാണ്.

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുടുംബാധിപത്യത്തിനും എതിരായ ജനവിധി എന്ന് ഒറ്റവാചകത്തില്‍ പറയാം. 2007 -12 കാലത്തെ മായാവതിയുടെയും 2012 -17 കാലത്തെ അഖിലേഷ് യാദവിന്റെയും ദുര്‍ഭരണം കൊണ്ട് പൊറുതിമുട്ടിയ ഉത്തര്‍പ്രദേശുകാര്‍ ഇത്തവണ ബി.ജെ.പി.ക്ക് ഒരവസരം നല്‍കി. കനത്ത ഭൂരിപക്ഷവും നല്‍കി.


Dont Miss വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തി ബി.ജെ.പി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; മുസ്‌ലീം മേഖലയില്‍ പോലും ബി.ജെ.പി വിജയിച്ചതെങ്ങനെയെന്നും മായാവതി 


അതുതന്നെ ഉത്തരാഖണ്ഡിലും സംഭവിച്ചു. വിജയ് ബഹുഗുണയുടെയും ഹരീഷ് റാവത്തിന്റെയും ദുര്‍ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും ജനം കടുത്ത ശിക്ഷ നല്‍കി.

പഞ്ചാബില്‍ പത്തുകൊല്ലം ദീര്‍ഘിച്ച അകാലി ബി.ജെ.പി. ഭരണത്തിന് വോട്ടര്‍മാര്‍ അന്ത്യകൂദാശ നല്‍കി ഭരണമുന്നണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

മണിപ്പൂരില്‍ കോണ്‍ഗ്രസിനും ഗോവയില്‍ ബി.ജെ.പി.ക്കും ആവരര്‍ഹിച്ച പരാജയം കിട്ടിയില്ല. ഗോവ മുഖ്യമന്ത്രിയെത്തന്നെ തോല്‍പ്പിച്ചു. ഈ തെരഞ്ഞെടുപ്പിലെ താരം തീര്‍ച്ചയായും ഇറോം ശര്‍മിള ആയിരുന്നു. അഖിലേഷ് യാദവ് ലഖ്നൗവിലെ ജോസ് കെ.മാണിയാണെന്ന് തെളിയിച്ചു.

തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു ഇതുവരെ കേട്ടതില്‍ ഏറ്റവും ചിന്തോദീപകമായ അഭിപ്രായം പറഞ്ഞത് മാര്‍ക്‌സിസ്റ്റ് വൈതാളികന്‍ ഭാസുരേന്ദ്ര ബാബുവാണ്. യു.പി.യില്‍ ബി.ജെ.പിക്ക് താത്കാലികമായ വിജയം ഉണ്ടായിരിക്കുന്നുവത്രേ! എല്ലാ വിജയവും താത്കാലികമല്ലേ സഖാവേ? അതുകൊണ്ടല്ലേ അഞ്ചുകൊല്ലം കൂടുമ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്?