എഡിറ്റര്‍
എഡിറ്റര്‍
ലിംഗച്ഛേദനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം; ലിംഗം മുറിച്ച നിയമ വിദ്യാര്‍ഥിനിയെ അഭിനന്ദിക്കുന്നതായും അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Sunday 21st May 2017 11:53am

തിരുവനന്തപുരം: സ്ത്രീപീഡനത്തിന് കടുത്ത ശിക്ഷ നിയമപുസ്തകത്തില്‍ ഉണ്ടെന്നും പക്ഷേ അന്വേഷണത്തിലെ പാളിച്ച കൊണ്ടും പ്രോസിക്യൂഷന്റെ ഉദാസീനത കൊണ്ടും പ്രതികളുടെ സ്വാധീനത്താലും ന്യായാധിപന്മാരുടെ സൗജന്യബുദ്ധിയാലും കുറ്റവാളികള്‍ രക്ഷപെടുകയാണ് പതിവെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.

ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാകും നിയമ വിദ്യാര്‍ഥിനി നിയമത്തിന്റെ വഴി തേടാതെ പിച്ചാത്തി എടുത്തതെന്നും അദ്ദേഹം പറയുന്നു.

സ്വാമികളുടെ ലിംഗം മുറിച്ച നിയമ വിദ്യാര്‍ഥിനിയെ സര്‍വാത്മനാ അഭിനന്ദിക്കുന്നു. ഇത് മറ്റു പെണ്‍കുട്ടികള്‍ക്കും മാതൃകയാകണം. ലിംഗച്ഛേദനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരും ആലോചിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
തിരുവനന്തപുരത്ത് നിയമ വിദ്യാര്‍ത്ഥിനി സംന്യാസിയുടെ ലിംഗം ഛേദിച്ച വാര്‍ത്ത ഇന്നലെ കേട്ടിരുന്നു. ഇന്ന് പത്രം വായിച്ചപ്പോഴാണ് ആളെ പിടികിട്ടിയത്.

ഏപ്രില്‍ 25 ചൊവ്വാഴ്ച പന്മന ആശ്രമത്തില്‍ കുമ്പളത്തു ശങ്കുപ്പിളള അനുസ്മരണത്തിനു ചെന്നപ്പോള്‍ ഈ മാന്യദേഹത്തെ കാണുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. ഒരു ഉറക്കം തൂങ്ങി സന്ന്യാസിയെന്നേ തോന്നിയുളളൂ. പീഡന പ്രവീണനെന്ന് അറിഞ്ഞില്ല. സൂക്ഷം ഒരു മാസത്തിനകം ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു അവയവം നഷ്ടപ്പെടും എന്നും കരുതിയില്ല.

പന്മന ആശ്രമത്തിലെ ചടങ്ങ് എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും എത്തിയിരുന്നു, പക്ഷേ പ്രസംഗിച്ചില്ല.


Dont Miss പിണറായി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചു ; ജനവിരുദ്ധന്‍ ,മനസിന് സുഖമില്ലാത്തവന്‍ എന്നീ പരാമര്‍ശങ്ങള്‍ക്ക് വിധേയനായെന്നും ജേക്കബ്ബ് തോമസ് 


നായന്മാരുടെ ശിവഗിരിയാണ് പന്മന ആശ്രമം. ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം. അവിടെ ഒരു തനി ചട്ടമ്പിയെ തന്നെ ഇരുത്തിയത് ഉചിതമായി.

സ്ത്രീപീഡനത്തിന് കടുത്ത ശിക്ഷ നിയമപുസ്തകത്തില്‍ ഉണ്ട്. പക്ഷേ അന്വേഷണത്തിലെ പാളിച്ച കൊണ്ടും പ്രോസിക്യൂഷന്റെ ഉദാസീനത കൊണ്ടും പ്രതികളുടെ സ്വാധീനത്താലും ന്യായാധിപന്മാരുടെ സൗജന്യബുദ്ധിയാലും കുറ്റവാളികള്‍ രക്ഷപെടുകയാണ് പതിവ്.
ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാകും നിയമ വിദ്യാര്‍ഥിനി നിയമത്തിന്റെ വഴി തേടാതെ പിച്ചാത്തി എടുത്തത്.

സ്വാമികളുടെ ലിംഗം മുറിച്ച നിയമ വിദ്യാര്‍ഥിനിയെ സര്‍വാത്മനാ അഭിനന്ദിക്കുന്നു. ഇത് മറ്റു പെണ്‍കുട്ടികള്‍ക്കും മാതൃകയാകട്ടെ.
ലിംഗച്ഛേദനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരും ആലോചിക്കട്ടെ.

Advertisement