എഡിറ്റര്‍
എഡിറ്റര്‍
സിനിമാനടിയെ പീഡിപ്പിച്ച കേസ് പി.ടി തോമസ് ഇടപെട്ടില്ലായിരുന്നെങ്കില്‍ ‘അമ്മയും അമ്മൂമ്മയും ഒതുക്കിത്തീര്‍ത്തേനെ’: അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Sunday 25th June 2017 3:11pm

തിരുവനന്തപുരം: പി.ടി തോമസ് എം.എല്‍.എയുടെ ഇടപെടലുകളെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.  ജന്മനാ റിബലാണ് പി.ടി തോമസ് എം.എല്‍.എയെന്ന് ജയശങ്കര്‍ പറയുന്നു.

സിനിമാനടിയെ പീഡിപ്പിച്ച കേസില്‍ ഇദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കില്‍ നേരംപുലരും മുന്‍പേ ‘അമ്മ’യും അമ്മൂമ്മയും ചേര്‍ന്ന് ഒതുക്കി തീര്‍ക്കുമായിരുന്നെന്നും പീട്ടി ഡി.ജി.പിയെയും കമ്മീഷണറെയും വിളിച്ചുണര്‍ത്തി, മാധ്യമ സിന്‍ഡിക്കേറ്റിനെയും അറിയിച്ച് ആഗോള പ്രശ്‌നമാക്കി മാറ്റുകയായിരുന്നെന്നും ജയശങ്കര്‍ പറയുന്നു.

പള്‍സര്‍ സുനിയെ പിടിച്ചതോടെ അന്വേഷണം തീര്‍ന്നു. ഗൂഢാലോചന ചിലരുടെ ഭാവന മാത്രമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴും തോമാച്ചന്‍ അടങ്ങിയില്ല. എറണാകുളം ഗാന്ധിസ്‌ക്വയറില്‍ ഉപവാസം പ്രഖ്യാപിച്ചു.


dONT mISS സാമൂഹ്യ ഉത്തരവാദിത്വം എന്ന പേരില്‍ മാധ്യമലോകത്ത് നടക്കുന്ന അമിതാവേശ പ്രകടനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഇരയാണ് എല്‍ദോ: പിണറായി


ഉപവാസം മുടക്കാന്‍ രണ്ടു യുവ കോണ്‍ഗ്രസ് എമ്മല്ലെമാര്‍ പഠിച്ച പണി പത്തൊന്‍പതും പയറ്റി നോക്കി. ഫലിച്ചില്ല. വി.എം സുധീരന്‍ വന്ന് ഉപവാസം ഉദ്ഘാടനം ചെയ്തു. നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്കു വിടണം എന്നാണ് ഏറ്റവും പുതിയ ആവശ്യം.

ജനപ്രിയ നായകന്റെ കോണ്‍ഗ്രസ് കണക്ഷന്‍ അറിയാത്ത ആളല്ല തോമാച്ചന്‍. സി.ബി.ഐ അല്ല ഇന്റര്‍പോള്‍ അന്വേഷിച്ചാലും ഇല്ലാത്ത ഗൂഢാലോചന തെളിയാനും പോകുന്നില്ല. എന്നാലും ഒരു പാവം മനുഷ്യനെ, അതും കലാകാരനെ വെറുതേ പീഡിപ്പിക്കാമെന്നു മാത്രം.
നമ്മുടെ മുഖ്യമന്ത്രിയോളം പോലും മനസ്സലിവില്ലാത്ത ആളാണ് തൃക്കാക്കര എമ്മല്ലെയെന്നും ജയശങ്കര്‍ പറയുന്നു.
.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ജന്മനാ റിബലാണ് പീട്ടി തോമസ് എമ്മല്ലെ.

പണ്ട് കരുണാകരന്‍ സാര്‍ നല്ലബുദ്ധി തോന്നി അങ്കമാലി ആശുപത്രിയില്‍ MD ഒഫ്താല്‍മോളജി കോഴ്‌സ് അനുവദിച്ചു. KSU പ്രസിഡന്റായിരുന്ന തോമസ് സമരം ചെയ്ത് അത് ഇല്ലാതാക്കി. ഈയടുത്ത കാലത്ത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പളളിക്കാരെയും പാര്‍ട്ടിക്കാരെയും പാറമടക്കാരെയും ഒരുപോലെ വെറുപ്പിച്ചു. അതോടെ ഇടുക്കി സീറ്റും പോയി.

സിനിമാനടിയെ പീഡിപ്പിച്ച കേസ്, ഇദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കില്‍ നേരംപുലരും മുന്‍പേ ‘അമ്മ’യും അമ്മൂമ്മയും ചേര്‍ന്ന് ഒതുക്കി തീര്‍ക്കുമായിരുന്നു. പീട്ടി ഡിജിപിയെയും കമ്മീഷണറെയും വിളിച്ചുണര്‍ത്തി, മാധ്യമ സിന്‍ഡിക്കേറ്റിനെയും അറിയിച്ച് ആഗോള പ്രശ്‌നമാക്കി മാറ്റി.

പള്‍സര്‍ സുനിയെ പിടിച്ചതോടെ അന്വേഷണം തീര്‍ന്നു, ഗൂഢാലോചന ചിലരുടെ ഭാവന മാത്രമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴും തോമാച്ചന്‍ അടങ്ങിയില്ല. എറണാകുളം ഗാന്ധിസ്‌ക്വയറില്‍ ഉപവാസം പ്രഖ്യാപിച്ചു.

ഉപവാസം മുടക്കാന്‍ രണ്ടു യുവ കോണ്‍ഗ്രസ് എമ്മല്ലെമാര്‍ പഠിച്ച പണി പത്തൊന്‍പതും പയറ്റി നോക്കി. ഫലിച്ചില്ല. വീയെം സുധീരന്‍ വന്ന് ഉപവാസം ഉദ്ഘാടനം ചെയ്തു.

വീയെം പോയി ഹസ്സന്‍ജി പ്രസിഡന്റായിട്ടും തോമസിനില്ല കുലുക്കം. നടിയെ ആക്രമിച്ച കേസ് സിബിഐക്കു വിടണം എന്നാണ് ഏറ്റവും പുതിയ ആവശ്യം.

ജനപ്രിയ നായകന്റെ കോണ്‍ഗ്രസ് കണക്ഷന്‍ അറിയാത്ത ആളല്ല തോമാച്ചന്‍. സിബിഐ അല്ല ഇന്റര്‍പോള്‍ അന്വേഷിച്ചാലും ഇല്ലാത്ത ഗൂഢാലോചന തെളിയാനും പോകുന്നില്ല. എന്നാലും ഒരു പാവം മനുഷ്യനെ, അതും കലാകാരനെ വെറുതേ പീഡിപ്പിക്കാമെന്നു മാത്രം.

നമ്മുടെ മുഖ്യമന്ത്രിയോളം പോലും മനസ്സലിവില്ലാ, തൃക്കാക്കര എമ്മല്ലെക്കെന്ന് വ്യക്തം. ഇതൊക്കെ തനി ദുഷ്ടതയാണ് തോമസ്ജീ, ദൈവം പൊറുക്കില്ല.

Advertisement