എഡിറ്റര്‍
എഡിറ്റര്‍
അടൂരിന്റെ സ്വന്തത്തിലോ ബന്ധത്തിലോ പെട്ട ആരെയും മാനഭംഗപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടില്ല; അടൂര്‍ അറിയുന്ന ആലുവാ ഗോപാലകൃഷ്ണന്‍ പരമ യോഗ്യന്‍: അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Sunday 16th July 2017 9:35am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്റെ വാക്കുകളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ. ജയശങ്കര്‍.

അടൂരിന്റെ സ്വന്തത്തിലോ ബന്ധത്തിലോ അറിവിലോ പരിചയത്തിലോ പെട്ട ആരെയും മാനഭംഗപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടില്ലെന്നും അതുകൊണ്ട് അദ്ദേഹം പറഞ്ഞത് വളരെ ശരിയാണെന്നുമാണ് ജയശങ്കര്‍ പറയുന്നത്.


Dont Miss സംഗീതത്തിന് ഭാഷയോ അതിര്‍വരമ്പുകളോ ഇല്ല; സംഗീത ഇതിഹാസം എ ആര്‍ റഹ്മാന് പിന്തുണയുമായി സംഗീതലോകം രംഗത്ത്


പൊലീസ് പറയുന്നത് നമ്മള്‍ വിശ്വസിക്കരുത്. പത്രത്തില്‍ വായിക്കുന്നതും ടെലിവിഷനില്‍ കാണുന്നതും വിശ്വസിക്കരുത്. കോടതി വിധി വരും വരെ കാത്തിരിക്കണം. അഥവാ വിചാരണ കോടതി ശിക്ഷിച്ചാലും ദിലീപിനെ തെറ്റിദ്ധരിക്കരുത്. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികള്‍ക്കായി കാത്തു കാത്തിരിക്കണമെന്നും ജയശങ്കര്‍ പറയുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയുന്ന ആലുവാ ഗോപാലകൃഷ്ണന്‍ ആളു പരമ യോഗ്യനാണ്, ഡീസന്റാണ്. അതുകൊണ്ടാണ് പിന്നെയും എന്ന സിനിമയിലെ നായകന് ‘പുരുഷോത്തമന്‍’ നായര്‍ എന്നു പേരിട്ടതെന്നും ജയശങ്കര്‍ പറയുന്നു.
ഫേസ്ബുക്ക്കുറിപ്പിന്റെപൂര്‍ണരൂപം
‘ഞാനറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ല. ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കേണ്ടത് കോടതിയാണ്, ഞാനല്ല. കോടതി ശിക്ഷ വിധിക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ മാധ്യമങ്ങളാണ് ദിലീപിനെ ശിക്ഷിക്കുന്നത്. സത്യം തെളിയുംവരെ മാധ്യമങ്ങള്‍ ക്ഷമ കാണിക്കണം’

ഇത് നടന്‍ സിദ്ദിക്കോ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയോ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റോ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തോ അല്ല. മലയാള സിനിമയ്ക്ക് പേരും പെരുമയുമുണ്ടാക്കിയ മഹാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്.

അടൂരിന്റെ സ്വന്തത്തിലോ ബന്ധത്തിലോ അറിവിലോ പരിചയത്തിലോ പെട്ട ആരെയും മാനഭംഗപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടില്ല. അതുകൊണ്ട് അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. പൊലീസ് പറയുന്നത് നമ്മള്‍ വിശ്വസിക്കരുത്, പത്രത്തില്‍ വായിക്കുന്നതും ടെലിവിഷനില്‍ കാണുന്നതും വിശ്വസിക്കരുത്. കോടതി വിധി വരും വരെ കാത്തിരിക്കണം.


Also Read ടോയ്‌ലറ്റിന്റെ സ്ഥാനം തെറ്റി; വാസ്തുദോഷം പരാജയത്തിന് കാരണമായതായി കോണ്‍ഗ്രസ്


അഥവാ വിചാരണ കോടതി ശിക്ഷിച്ചാലും ദിലീപിനെ തെറ്റിദ്ധരിക്കരുത്. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികള്‍ക്കായി കാത്തു കാത്തിരിക്കണം.

അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയുന്ന ആലുവാ ഗോപാലകൃഷ്ണന്‍ ആളു പരമ യോഗ്യനാണ്, ഡീസന്റാണ്. അതുകൊണ്ടാണ് പിന്നെയും എന്ന സിനിമയിലെ നായകന് ‘പുരുഷോത്തമന്‍’ നായര്‍ എന്നു പേരിട്ടത്. കഷ്ടമെന്നേ പറയേണ്ടൂ, അടൂരിനോളം നീതിബോധമില്ല, അങ്കമാലി മജിസ്ട്രേറ്റിന്. അവര്‍ ആ പാവം നടന് ജാമ്യം നിഷേധിച്ചു!

Advertisement