Administrator
Administrator
അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക അദ്വാനിയല്ല
Administrator
Thursday 8th October 2009 1:53pm

venkayya

ന്യൂഡല്‍ഹി: 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുക എല്‍.കെ അദ്വാനിയായിരിക്കില്ലെന്ന് ബി.ജെ.പി മുന്‍അധ്യക്ഷന്‍ എം. വെങ്കയ്യനായിഡു. അദ്വാനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മറ്റൊരു നേതാവിനെ കണ്ടെത്തുമെന്നും സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിനോട് സംസാരിക്കവെ വെങ്കയ്യ സൂചിപ്പിച്ചു.

അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അദ്വാനിക്ക് 87 വയസാകും. പാര്‍ട്ടിയില്‍ പുതിയ നേതൃത്വം അനിവാര്യമാണെന്ന ആവശ്യം ശക്തമാണ്. ഇതെതുടര്‍ന്നാണ് പുതിയ നേതാവിനെ കണ്ടെത്താനൊരുങ്ങുന്നത്. പുതിയ നേതാവ് ആരായിരിക്കും എന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കും. നേതൃസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് അഡ്വാനിയാണെന്നും ബി.ജെ.പിക്കുള്ളില്‍ അടുത്തയിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ അഡ്വാനിയുടെ പ്രതിഛായക്കു മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നും വെങ്കയ്യ പറഞ്ഞു. ജസ്വന്ത് സിങ്ങിനെ പുറത്താക്കിയ തീരുമാനം പാര്‍ട്ടി ഐക്യകണ്‌ഠേന എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement