മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലം ഷെയര്‍ ചെയ്ത് ജയസൂര്യ. മകന്‍ ആരാധിക്കുന്ന ദുല്‍ഖര്‍ സല്‍മാനെക്കൊണ്ട് ഈ ഷോര്‍ട്ട് ഫിലിം പുറത്തിറക്കിച്ച കാര്യം രസകരമായി പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ ഫേസ്ബുക്ക് ചിത്രം പോസ്റ്റു ചെയ്തത്.

ചിത്രം ലോഞ്ച് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തന്നെ ‘സോമനാക്കി’ മകന്‍ ദുല്‍ഖര്‍ സല്‍മാനെക്കൊണ്ട് ലോഞ്ചിങ് നിര്‍വഹിപ്പിച്ചെന്നാണ് ജയസൂര്യ പറയുന്നത്.

ചിത്രം ലോഞ്ച് ചെയ്്ത ദുല്‍ഖറിനോടുള്ള നന്ദിയും ജയസൂര്യ രേഖപ്പെടുത്തുന്നു.

‘~ഒരു പാട് ഒരുപാട് നന്ദി…
ഒരു 10 വയസ്സുകാരന്റെ ബുദ്ധിയ്ക്കുള്ളതേ ഉള്ളൂ അങ്ങനെ കണ്ടാ മതീട്ടോ….’ അദ്ദേഹം കുറിക്കുന്നു.

‘മകന്‍ ഭാവിയില്‍ സംവിധായകന്‍ ആകുമ്പോള്‍ ആരായിരിക്കും ഹീറോ എന്്‌നതാണ് ഇപ്പോഴത്തെ ചിന്ത.. സോമനോ അതോ ദുല്‍ഖറോ എന്നു ചോദിച്ചുകൊണ്ടാണ് ജയസൂര്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ ഒരു യാചകന് ഉപജീവനമാര്‍ഗം കാട്ടിക്കൊടുക്കുന്ന ഒരു കുട്ടിയുടെ നന്മയാണ് അദ്വൈതിന്റെ ചിത്രം കാണിച്ചുതരുന്നത്.