എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവളം; ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്തുമെന്ന് അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 10th January 2014 10:41am

aranmula-airport

എറണാകുളം: ##ആറന്മുള വിമാനത്താവളം പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന്റെ പരിപവാനത കളങ്കപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതി അഭിഭാഷക കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ അഡ്വ.സുഭാഷ് ചന്ദാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 319 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.

വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെ.ജി.എസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിയമ ലംഘനങ്ങള്‍ നടന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.

ക്ഷേത്രവും വിമാനത്താവള പദ്ധതി പ്രദേശവും സന്ദര്‍ശിച്ച കമ്മീഷന്‍ 30 ഓളം പേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

റിപ്പോര്‍ട്ട് അല്പസമയത്തിനകം ഹൈക്കോടതി പരിഗണിക്കും. ആറന്മുള വിമാനത്താവളം ഭാവി തലമുറയ്ക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്താവളത്തിനായി കുന്നിടിക്കുന്നത് വിശ്വാസികളുടെ വികാരം വ്രണപ്പെടത്തും. കുന്നുകള്‍ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശത്താണ് ഈ കുന്നുകള്‍.

ഇവ ഇടിച്ചു നിരത്തുന്നത് വിശ്വാസങ്ങളെ വ്രണപ്പെടുത്തും. ഇത് അനുവദിക്കാന്‍ കഴിയില്ല. ഇതോടൊപ്പം തന്നെ വിമാനത്താവള നിര്‍മാണത്തിനായി പാടശേഖരം നികത്തുന്നത് വെള്ളപ്പൊക്കത്തിനും മറ്റു ഗുരുതര പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്താവളമുണ്ടാകുന്ന ശബ്ദമലിനീകരണം ക്ഷേത്രത്തിന്റെ ആചാരഅനുഷ്ഠാനങ്ങള്‍ക്ക് ഭീഷണിയാകും. ഇതിനോടൊപ്പം തന്നെ മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങളും വിമാനത്താവളം ഉണ്ടാകും.

ആറന്മുളയില്‍ വിമാനത്താവളം വരുകയാണെങ്കില്‍ ക്ഷേത്ര കൊടിമരത്തിന് മുകളില്‍ ലൈറ്റ് സ്ഥാപിക്കണമെന്ന നിര്‍ദേശം എയര്‍പോര്‍ട്ട് ഇന്ത്യ അതോറിറ്റി മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് താന്ത്രിക വിധിക്ക് എതിരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുമ്ട്.

ജനങ്ങളുമായും വിമാനത്താവളകമ്പനി അധികൃതരുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ആറന്മുള വിമാനത്താവളം ക്ഷേത്രത്തിന്റെ പവിത്രതയേയും പരിപാവനതേയും ബാധിക്കുന്നതോടൊപ്പം തന്നെ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നുമാണ്.

Advertisement