എഡിറ്റര്‍
എഡിറ്റര്‍
സരിതയും മന്ത്രിമാരുമുള്ള ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്‍
എഡിറ്റര്‍
Saturday 23rd November 2013 7:05pm

ad-jacobmathewതിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരും ഉന്നതരുമായുള്ള ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബിജുരാധാകൃഷ്ണന്റെ അഭിഭാഷകന്‍ അഡ്വ ജേക്കബ് മാത്യു.

തനിക്കെതിരെ നിയമനടപടിയെടുക്കാനുള്ള സരിതയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിതയും ഉന്നതരുമായുള്ള ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന അവകാശ

വാദവുമായി കഴിഞ്ഞ ദിവസം ജേക്കബ് മാത്യു രംഗത്തെത്തിയിരുന്നു.

സരിത എസ് നായരും മന്ത്രിമാരും ഉന്നതരുമുള്‍പ്പെടെയുള്ളവരുടെ ഈ  ദൃശ്യങ്ങള്‍ താന്‍ കണ്ടതായും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

മന്ത്രിമാരായ എ. പി എനില്‍ കുമാര്‍, കെ.സി വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരടങ്ങുന്ന ദൃശ്യങ്ങളാണ് തന്റെ പക്കലുള്ളതെന്നും രേഖാമൂലം ബിജുവിന്റെ അനുവാദം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ജേക്കബ് മാത്യു വ്യക്തമാക്കിയിരുന്നു.

മന്ത്രിമാരുമൊത്തുള്ള ദൃശ്യങ്ങള്‍ കയ്യിലുള്ളതായി ബിജുരാധാകൃഷ്ണന്റെ അഭിഭാഷകന്‍ പറഞ്ഞതായി വി.എസും വെളിപ്പെടുത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്ത്് വരുന്നതിന് മുമ്പ മന്ത്രിമാര്‍ രാജിവച്ച് പുറത്ത് പോകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ഇതെ തുടര്‍ന്ന ് ദൃശ്യങ്ങള്‍ കയ്യിലുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പുറത്ത വിടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈ ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

സരിത എസ് നായരും താനുമായുള്ള ദൃശ്യങ്ങള്‍ കയ്യിലുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് പുറത്ത് വിടണമെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ ആവശ്യം.

ദൃശ്യങ്ങള്‍ ഒരു മിനിട്ടുപോലും കാത്തിരിക്കാതെ അടിയന്തിരമായി പുറത്തു വിടണമെന്നും ഇക്കാര്യത്തില്‍ തനിക്ക് ആരുടെയും ഔദാര്യം വേണ്ടെന്നും വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതേ ആവശ്യം ഇന്ന് അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവര്‍ത്തിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നുള്ള മറുപടിയുമായി അഡ്വ ജേക്കബ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

Advertisement