എഡിറ്റര്‍
എഡിറ്റര്‍
പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ ഭാര്യയുടെ മരണം: മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്ന് അഡ്വക്കേറ്റ് രാംകുമാര്‍
എഡിറ്റര്‍
Thursday 20th March 2014 8:02am

tj-joseph

കൊച്ചി: മതനിന്ദ ആരോപിച്ച് വെട്ടേറ്റ പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ ഭാര്യ സലോമിയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് മാനേജ്‌മെന്റിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് അഡ്വ. രാംകുമാര്‍.

ജോലിയില്‍ തിരിച്ചെടുക്കാമെന്ന ധാരണയില്‍ നിന്ന് മാനേജ്‌മെന്റ് പിന്മാറിയതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

അധ്യാപകന്റെ കുടുംബത്തെ മാനസികമായി തകര്‍ക്കുന്ന നടപടികളാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. വിരമിക്കല്‍ തീയതിവരെ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായെന്നും രാംകുമാര്‍ ആരോപിച്ചു.

ഇന്നലെ ഉച്ച കഴിഞ്ഞാണ് സലോമിയെ വീട്ടിലെ കുളുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസഫിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന ഉറപ്പ കോളേജ് മാനേജ്‌മെന്റ് ലംഘിച്ചതാണ് സലോമിയുടെ മരണകാരണമെന്ന് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ മാസം 31 വിരമിക്കേണ്ടതായിരുന്നു ജോസഫ്.

ഒരു മാസമായി സലോമി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും വീടിന് പുറത്തിറങ്ങാന്‍ മടിച്ചിരുന്നതായുബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ കടുത്ത തലവേദനയെത്തുടര്‍ന്ന് സലോമിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങിവന്നയുടന്‍ സലോമി കുളമുറിയില്‍ കറയി. ശബ്ദം കേട്ട് വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് സലോമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ്  തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സലോമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്തുവച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ച്  ജോസഫിന്റെ കൈപ്പത്തി ഒരു സംഘംഎസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍  ചേര്‍ന്ന് വെട്ടിമാറ്റുകയായിരുന്നു. സലോമി സംഭവത്തിന് സാക്ഷിയായിരുന്നു.

ജോസഫിന്റെ കൈവെട്ടിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എട്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

മതനിന്ദ കുറ്റം ആരോപിക്കപ്പെട്ട പ്രൊഫസര്‍ ജോസഫിനെ പിന്നീട് കോളജ് മാനേജ്‌മെന്റ് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ കോടതി ജോസഫിനെ കുറ്റവിമുക്തനാക്കിയിട്ടും മാനേജ്‌മെന്റ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കോതമംഗലം ബിഷപ്പ് ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ധാരണയായിരുന്നു. ഇത് പ്രകാരം ജോസഫിന്റ് അഭിഭാഷകന്റെ സഹായത്തോടെ കരാറും തയ്യാറാക്കിയിരുന്നു. എന്നാല്‍ ജോസഫിന തിരിച്ചെടുത്താല്‍ മനേജ്‌മെന്റിന് തിരിച്ചടിയാകുമെന്ന് മാനേജ്‌മെന്റ്  നിലപാടെടുക്കുകയായിരുന്നു.

Advertisement