തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനായ എം.കെ ദാമോദരന്‍ (70) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍നന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിന്റെ മുന്‍ അഡ്വക്കേറ്റ് ജനറലായിരുന്നു. സൂര്യനെല്ലി, ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്ത അഡ്വക്കേറ്റ് ജനറലാണ് എം.കെ ദാമോദരന്‍.

പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എം.കെ ദാമോദരനെ നിയമിച്ചിരുന്നെങ്കിലും നിയമനം വിവാദമായപ്പോള്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു.