എഡിറ്റര്‍
എഡിറ്റര്‍
യഥാര്‍ത്ഥ ആസൂത്രകരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ പോലീസിനായില്ല: അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Tuesday 28th January 2014 11:07am

jayasankar

കോഴിക്കോട്: ടി.പി വധക്കേസില്‍ രാഷ്ട്രീയകൊലപാതകം നടന്നുവെന്ന് കോടതി തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ സി.പി.ഐ.എമ്മിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.

കൊടി സുനിക്കും അനൂപിനും രജീഷിനുമൊന്നും ടി.പിയോട് വ്യക്തിവിരോധം ഇല്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ രാഷ്ട്രീയ കൊലപാതകം നടത്തിയവരെ മാത്രമേ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ സാധിച്ചിട്ടുള്ളൂ.

ഇതിന്റെ യഥാര്‍ത്ഥ ആസൂത്രകരെ ഇതുവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ പോലീസിന് ആയിട്ടില്ല. കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും മാത്രം ആസൂത്രണം ചെയ്ത ഒരു കൊലപാതകമാണ് ഇത് എന്നത് വിശ്വസിനീയമല്ല.

കാരണം ഇതിന് പാര്‍ട്ടിയിലെ മേലെ തട്ടിലെ ആളുകളുടെ സ്വാധീനം വേണം. വലിയ തോതില്‍ പണം വേണം. വാടകക്കൊലയാളികളേയാണ് ഇവര്‍ കൊലപാതകത്തിനായി ഉപയോഗിച്ചത്.

പാര്‍ട്ടിക്ക് വേണ്ടി അവര്‍ കൊലചെയ്യുമെങ്കിലും നല്ല പണം അവര്‍ക്ക് കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഉന്നതഗൂഡാലോചനയും ആസൂത്രണവും ഈ കേസില്‍ ഉണ്ടായിട്ടുണ്ട്.

കേസില്‍ കൃത്യസമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്.

അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ആസൂത്രകരേയും ഗൂഡാലോചകരേയും ഉള്‍പ്പെടുത്തി ഒരു അന്വേഷണം നടക്കുമെന്ന് തന്നെ പ്രത്യാശിക്കാമെന്നും ജയശങ്കര്‍ പറഞ്ഞു.

Advertisement