എഡിറ്റര്‍
എഡിറ്റര്‍
ഈ വിധി ലതികയക്ക് മാത്രം ആശ്വസിക്കാനാവുന്നത് : അഡ്വക്കറ്റ് ജയശങ്കര്‍
എഡിറ്റര്‍
Wednesday 22nd January 2014 10:45am

jayashanker

തിരുവനന്തപുരം: ##ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി കെ.കെ ലതികയ്ക്ക് മാത്രം ആശ്വസിക്കാവുന്നതാണെന്ന് അഡ്വ. ജയശങ്കര്‍. ഭര്‍ത്താവായ പി. മോഹനന്‍വീട്ടില്‍ തിരിച്ചെത്തുന്നു എന്ന് കരുതി അവര്‍ക്ക് ആശ്വസിക്കാമെന്നും ജയശങ്കര്‍ പറഞ്ഞു.

സി.പി.ഐ.എം നേതാക്കളായ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും ശിക്ഷിക്കപ്പെടുന്നുണ്ട്. ഇതോടെ പാര്‍ട്ടി വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്.

യഥാര്‍ത്ഥത്തില്‍ കേസിലെ ആദ്യ മൂന്ന് പ്രതികള്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സി.പി.ഐ.എം നേതാക്കളായ പി. ജയരാജനും  എളമരം കരീമുമാണ്.

എന്നാല്‍ ഈ രാഷ്ട്രീയ ഏമാന്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നട്ടെല്ല് പോലീസുകാര്‍ക്ക് ഉണ്ടായില്ല. കോടതി ഇവരെ വെറുതെ വിട്ടാലും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം ഈ വധത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന്.

കൊടി സുനിക്കോ കിര്‍മാണി മനോജിനോ രജീഷിനോ ടി.പിയോട് വിരോധമില്ല, തിരിച്ച് ടി.പിക്കും വിരോധമുണ്ടായിരുന്നില്ല. പിന്നെ അവര്‍ എന്തിന് ഇത് ചെയ്തു. അപ്പോള്‍ അവരുടെ കയ്യില്‍ വാള് വെച്ച് കൊടുത്ത് വിട്ടത് സി.പി.ഐ.എമ്മിന്റെ തലപ്പത്ത് ഇരിക്കുന്ന നേതാക്കളാണ്.

പണ്ട് ഏറനാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കുഞ്ഞാലിയുടെ ഘാതകരെ വെറുതെ വിട്ടപ്പോള്‍ ഇ.എം.എസ് പറഞ്ഞിരുന്നു പ്രതികളെ ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടാലും ജനങ്ങള്‍ വെറുതെ വിടില്ലെന്ന്. അത് തന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നത്.

ടി.പിയുടെ ആത്മാവ് പിണറായി വിജയന്റെ ഉറക്കം കെടുത്തുമെന്നതില്‍ ഒരു സംശയവുമില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Advertisement