എഡിറ്റര്‍
എഡിറ്റര്‍
ധര്‍മ്മപുത്രരുടെ പുനരവതാരമാണ് പുതുപ്പളളി കുഞ്ഞൂഞ്ഞ്. കായംകുളം കൊച്ചുണ്ണിയും വെള്ളായണി പരമുവുമൊക്കെ എത്രയോ നിസ്സാരന്മാര്‍: ജയശങ്കര്‍
എഡിറ്റര്‍
Wednesday 24th May 2017 9:33am

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ തട്ടിപ്പാണെന്ന് കണ്ടുപിടിച്ച സി.എ.ജിക്ക് ഉമ്മന്‍ ചാണ്ടിക്കും കെ. ബാബുവിനും കിട്ടിയ ലാഭം എത്രയെന്ന് കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.

ഏത് അന്വേഷണത്തെയും നേരിടാമെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകട്ടേ എന്നുമാണ് ഉമ്മന്‍ജിയുടെ വീരസ്യമെന്നും വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന് പറയുന്ന ഉമ്മന്‍ തിളച്ച നെയ്യില്‍ കൈമുക്കാനും തയ്യാറാണെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.


Dont Miss ‘രണ്ടു ടേം എന്ന ചട്ടം മാറ്റണം; യെച്ചൂരിയെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണം’: കേന്ദ്രനേതൃത്വത്തിനു മുമ്പില്‍ ബംഗാള്‍ ഘടകത്തിന്റെ കത്ത് 


സാക്ഷാല്‍ ധര്‍മ്മപുത്രരുടെ പുനരവതാരമാണ് നമ്മുടെ പുതുപ്പളളി കുഞ്ഞൂഞ്ഞ്. കായംകുളം കൊച്ചുണ്ണിയും വെള്ളായണി പരമുവുമൊക്കെ അദ്ദേഹത്തിന്റെ മുന്നില്‍ എത്രയോ നിസ്സാരന്മാരാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞുവെക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിഴിഞ്ഞം കരാര്‍ ആകെ മൊത്തം ടോട്ടല്‍ തട്ടിപ്പാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണക്കു കൂട്ടി കണ്ടുപിടിച്ചു. അദാനി മുതലാളിക്കു കിട്ടാന്‍ പോകുന്ന ലാഭം സുമാര്‍ 80,000കോടി രൂപയാണത്രേ.
ഉമ്മന്‍ചാണ്ടിക്കും കെ.ബാബുവിനും കിട്ടിയ ലാഭം എത്രയെന്ന് സിഎജിക്കു കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.
സിഎജിക്കു കണക്ക് അറിയില്ല എന്നാണ് അഹിംസാപാര്‍ട്ടി ആദ്യം മുതലേ പറയുന്നത്. 2ജി സ്‌പെക്ട്രത്തിലും കല്‍ക്കരിപ്പാടത്തിലും അതേ നിലപാടാണ് കൈക്കൊണ്ടത്.
ഏത് അന്വേഷണത്തെയും നേരിടാം, നിയമം നിയമത്തിന്റെ വഴിക്കു പോകട്ടേ എന്നാണ് ഉമ്മന്‍ജിയുടെ വീരസ്യം. ജുഡീഷ്യല്‍ അന്വേഷണമാകാം, തിളച്ച നെയ്യില്‍ കൈമുക്കാനും തയ്യാര്‍.
സാക്ഷാല്‍ ധര്‍മ്മപുത്രരുടെ പുനരവതാരമാണ് നമ്മുടെ പുതുപ്പളളി കുഞ്ഞൂഞ്ഞ്. കായംകുളം കൊച്ചുണ്ണിയും വെള്ളായണി പരമുവുമൊക്കെ എത്രയോ നിസ്സാരന്മാര്‍!

Advertisement