എഡിറ്റര്‍
എഡിറ്റര്‍
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ്.കെ.മാണി തന്നെയായിരിക്കും: അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Friday 5th May 2017 9:32am

തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. മാണിക്ക് മുന്‍പില്‍ കോണ്‍ഗ്രസുകാര്‍ വാതിലടച്ചു തഴുതിട്ടെന്നും യു.ഡി.എഫിലേക്ക് ഇനി തിരിച്ചുവരാമെന്ന് മാണി കരുതേണ്ടെന്നുമാണ് ജയശങ്കര്‍ പറയുന്നത്.

സി.പി.ഐയും വി.എസും കേന്ദ്രനേതൃത്വും എതിര്‍ക്കുന്ന സ്ഥിതിക്ക് എല്‍.ഡി.എഫും മാണിയെ എടുക്കില്ലെന്നും ഒടുവില്‍ മുരളീധരന്റെ തലവിധിയാകും ജോസ് കെ മാണിക്കെന്നും ജയശങ്കര്‍ പറയുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പിയും മാണിയെ അടുപ്പിക്കില്ലെന്നും ഇനി അവര്‍ സമ്മതിച്ചാലും മെത്രാന്മാര്‍ അനുവാദം നല്‍കില്ലെന്നും ജയശങ്കര്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മാണിയും മകനും ഒറ്റയ്ക്ക് നില്‍ക്കുമെന്നുംം പിന്നെ പായും തലയിണയുമായി യുഡിഎഫിലേക്ക് തന്നെ മടങ്ങുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോട്ടയം നാടകത്തിനു യവനിക വീണു. ഉമ്മനും ചെന്നിയും ഒന്നായി. കഴിഞ്ഞയാഴ്ച പിന്നാലെ ചെന്നു ക്ഷണിച്ച ഹസ്സന്‍ വരെ മാണിക്ക് എതിരായി. ചുരുക്കിപ്പറഞ്ഞാല്‍, കോണ്‍ഗ്രസുകാര്‍ വാതില്‍ അടച്ചു തഴുതിട്ടു.

ഇനി യുഡിഎഫിലേക്കു തിരിച്ചു വരാമെന്നു കരുതേണ്ടാ.
എല്‍ഡിഎഫില്‍ മാണിയെ എടുക്കുന്ന പ്രശ്‌നമില്ല. സിപിഐയും വിഎസും എതിര്‍ക്കുന്നു, കേന്ദ്ര നേതൃത്വം അനുകൂലിക്കില്ല. ഒടുവില്‍ മുരളീധരന്റെ തലവിധിയാകും ജോസ് കെ മാണിക്ക്.


Dont Miss ‘ബി.ജെ.പി കേരളത്തിനകത്തും പുറത്തും വളരുന്ന പാര്‍ട്ടി’; ബി.ജെ.പിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ 


ഇപ്പോഴത്തെ നിലയ്ക്ക് ബിജെപി മാണിയെ അടുപ്പിക്കില്ല. ഇനി അവര്‍ സമ്മതിച്ചാലും മെത്രാന്മാര്‍ അനുവാദം നല്കില്ല.

പിന്നെ മാണിയും മകനും എന്തു ചെയ്യും? ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഒറ്റയ്ക്ക് നില്ക്കും, പിന്നെ പായും തലയിണയുമായി യുഡിഎഫിലേക്കു മടങ്ങും.

ഉമ്മനും ചെന്നിയും മുഞ്ഞി വീര്‍പ്പിച്ചാല്‍, കുഞ്ഞാലിക്കുട്ടിയെ ഇടപടുവിക്കും. പോരെങ്കില്‍ കര്‍ദിനാളിനെ കൊണ്ട് പറയിപ്പിക്കും. വേണ്ടി വന്നാല്‍ മാര്‍പാപ്പയെ കൊണ്ട് വിളിപ്പിക്കും.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയായിരിക്കും. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും കെസി ജോസഫും അതിയാനു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കും, കര്‍ത്താവായ യേശു ക്രിസ്തു ജോമോനെ മഹത്വപ്പെടുത്തും.

Advertisement