തിരുവനന്തപുരം: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്ത്രങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ. ജയശങ്കര്‍.

തെരഞ്ഞെടുപ്പ് ഫലം ആക്രാന്ത രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയും ‘ആദര്‍ശ’രാഷ്ട്രീയത്തിന്റെ വിജയമാണെന്നും ജയശങ്കര്‍ പറയുന്നു.

അമിത് ഷായുടെ കുതന്ത്രങ്ങളെയും ശങ്കര്‍ സിങ് വഗേലയുടെ വക്രബുദ്ധിയെയും കടത്തിവെട്ടി, അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.


Dont Miss നിങ്ങള്‍ പാക്കിസ്ഥാന്റെ ആളാണോ; ഭാരത് മാതാ കി ജയ് വിളിക്കാത്ത മാധ്യമപ്രവര്‍ത്തകന് നേരെ പൊട്ടിത്തെറിച്ച് ബി.ജെ.പി മന്ത്രി


ഒരു ബിജെപിക്കാരന്‍ കൂറുമാറി വോട്ടു ചെയ്യുകയും രണ്ടു കരിങ്കാലികളുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കുകയും ചെയ്തിരിക്കുന്നുത. അങ്ങനെ കുതിരക്കച്ചവടവും കഴുതക്കച്ചവടവും കഴിഞ്ഞു ടൈബ്രേക്കറില്‍ ജനാധിപത്യം ജയിച്ചെന്നും ജയശങ്കര്‍ പറയുന്നു.

അഹമ്മദ് ഭായിയുടെ ഈ ജയം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹത്തായ കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെയും വിജയമായും ബി.ജെ.പിയുടെ ഫാസിസത്തിനും വര്‍ഗീയതക്കുമേറ്റ കനത്ത പ്രഹരമായും ചരിത്രം രേഖപെടുത്തും.

ഈ ധാര്‍മ്മിക- രാഷ്ട്രീയ വിജയം വരുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മതേതര ശക്തികള്‍ക്കു കരുത്തു പകരുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആക്രാന്ത രാഷ്ട്രീയത്തിനു തിരിച്ചടി; ‘ആദര്‍ശ’രാഷ്ട്രീയത്തിന്റെ വിജയം!
അമിത് ഷായുടെ കുതന്ത്രങ്ങളെയും ശങ്കര്‍ സിങ് വഗേലയുടെ വക്രബുദ്ധിയെയും കടത്തിവെട്ടി, അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ഒരു ബിജെപിക്കാരന്‍ കൂറുമാറി വോട്ടു ചെയ്തു; രണ്ടു കരിങ്കാലികളുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. അങ്ങനെ കുതിരക്കച്ചവടവും കഴുതക്കച്ചവടവും കഴിഞ്ഞു ടൈബ്രേക്കറില്‍ ജനാധിപത്യം ജയിച്ചു.

അഹമ്മദ് ഭായിയുടെ ഈ ജയം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹത്തായ കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെയും വിജയമായും ബിജെപിയുടെ ഫാസിസത്തിനും വര്‍ഗീയതക്കുമേറ്റ കനത്ത പ്രഹരമായും ചരിത്രം രേഖപെടുത്തും.

ഈ ധാര്‍മ്മിക- രാഷ്ട്രീയ വിജയം വരുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മതേതര ശക്തികള്‍ക്കു കരുത്തു പകരും.

ജയ് ജവാന്‍, ജയ് കിസാന്‍!
ജയ് ഹിന്ദ്!