തിരുവനന്തപുരം: പ്രതിഭകളെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സമശീര്‍ഷരാണ് കേരളമുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ.ജയശങ്കര്‍.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് മോദി നല്‍കിയ ഓണസമ്മാനമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദവി.

കോട്ടയം കളക്ടറായും ദല്‍ഹി ഡെവലപ്‌മെന്റ് കമ്മീഷണറായും മികവു തെളിയിച്ച കണ്ണന്താനത്തെ രാഷ്ട്രീയത്തിലേക്കു കൈ പിടിച്ചിറക്കിയത് നമ്മുടെ ഇരട്ടച്ചങ്കനായിരുന്നെന്നും ജയശങ്കര്‍ പറയുന്നു.


Dont Miss ജാര്‍ഖണ്ഡില്‍ കാലികളെ അറുത്തതിന് മുസ്‌ലിം കുടുംബത്തിന്റെ വീടിന് തിയിട്ടു: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു


2006ലെ തിരഞ്ഞെടുപ്പില്‍ കണ്ണന്താനം സി.പി.ഐ.എം സ്വതന്ത്രനായി കാഞ്ഞിരപ്പളളിയില്‍ മത്സരിച്ചു. ജോസഫ് വാഴക്കനെ തോല്പിച്ച് എം.എല്‍.എ ആയി. അഞ്ചു കൊല്ലം വിപ്ലവപാര്‍ട്ടിയുടെ വക്താവായി കോണ്‍ഗ്രസിന്റെ അഴിമതിയെയും ബി.ജെ.പിയുടെ വര്‍ഗീയതയെയും വിമര്‍ശിച്ചു.

2011ല്‍ കണ്ണന്താനത്തെ പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ പിസി ജോര്‍ജ്ജിനോടു മുട്ടാന്‍ നില്ക്കാതെ കണ്ണന്താനം അന്നേയ്ക്കന്ന് ബിജെപിയില്‍ ചേര്‍ന്നു ദേശീയ വക്താവായി. ഇപ്പോഴിതാ കേന്ദ്രമന്ത്രിയുമാകുന്നെന്നും പ്രതിഭകളെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സമശീര്‍ഷരാണ് പിണറായിയും മോദിയുമെന്നും പറഞ്ഞാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിനു മോദിയുടെ ഓണസമ്മാനം. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നു.

കോട്ടയം കളക്ടറായും ദല്‍ഹി ഡെവലപ്‌മെന്റ് കമ്മീഷണറായും മികവു തെളിയിച്ച കണ്ണന്താനത്തെ രാഷ്ട്രീയത്തിലേക്കു കൈ പിടിച്ചിറക്കിയത് നമ്മുടെ ഇരട്ടച്ചങ്കനായിരുന്നു.

2006ലെ തിരഞ്ഞെടുപ്പില്‍ കണ്ണന്താനം സി.പി.എം സ്വതന്ത്രനായി കാഞ്ഞിരപ്പളളിയില്‍ മത്സരിച്ചു. ജോസഫ് വാഴക്കനെ തോല്പിച്ച് എംഎല്‍എ ആയി. അഞ്ചു കൊല്ലം വിപ്ലവപാര്‍ട്ടിയുടെ വക്താവായി കോണ്‍ഗ്രസിന്റെ അഴിമതിയെയും ബിജെപിയുടെ വര്‍ഗീയതയെയും വിമര്‍ശിച്ചു.

2011ല്‍ കണ്ണന്താനത്തെ പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പിസി ജോര്‍ജ്ജിനോടു മുട്ടാന്‍ നില്ക്കാതെ കണ്ണന്താനം അന്നേയ്ക്കന്ന് ബിജെപിയില്‍ ചേര്‍ന്നു ദേശീയ വക്താവായി. ഇപ്പോഴിതാ കേന്ദ്രമന്ത്രിയുമാകുന്നു.

പ്രതിഭകളെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സമശീര്‍ഷരാണ് പിണറായിയും മോദിയും.
അല്‍ഫോന്‍സ്ജിക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍!