കൊച്ചി: പ്രമുഖ അഭിഭാഷകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അഡ്വ.ജി.ജനാര്‍ദ്ദനക്കുറുപ്പ് (92)അന്തരിച്ചു. കലൂരിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു.

അഭിഭാഷകവൃത്തിയില്‍ സുവര്‍ണജൂബിലി പിന്നിട്ട വ്യക്തികളിലൊരാളാണ് അദ്ദേഹം. കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ ക്രിമിനല്‍ കേസുകളുടെ വ്യവഹാരി കൂടിയാണ്. കൊല്ലം സ്വദേശിയായ അദ്ദേഹം അഭിഭാഷകവൃത്തിയ്ക്കു വേണ്ടിയാണ് കൊച്ചിയിലേയ്ക്കു കുടിയേറിയത്.

മികച്ച സംഘാടകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലും ജനാര്‍ദ്ദനക്കുറുപ്പ് വ്യക്തിമുദ്രപതിപ്പിച്ചു. ‘എന്റെ ജീവിതം’ അദ്ദേഹത്തിന്റെ ആത്മകഥയാണ്.