റിയാദ്: സൗദിയില്‍ പരസ്യ നോട്ടീസുകള്‍ വിതരണം ചെയ്താല്‍ ഇനി പിഴ. പൊതുജനാരോഗ്യവും ശുചിത്വവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലും കടകളിലും പരസ്യ നോട്ടീസുകള്‍ വിതരണം ചെയ്യുന്നതിന് പിഴ ഈടാക്കുന്നത്. 500 റിയാലാണ് പിഴ ഈടാക്കുകയെന്ന് മുനിസിപ്പല്‍ ഗ്രാമ കാര്യാലയം വ്യക്തമാക്കി.

Subscribe Us:

വന്‍കിട മാളുകളും സ്ഥാപനങ്ങളും തങ്ങളുടെ പരസ്യത്തിനായി ഇറക്കുന്ന നോട്ടീസുകല്‍ വീടുകള്‍ക്ക് പരിസരങ്ങളിലും പൊതുസ്ഥലങ്ങളില്‍ ഇടുന്നതും സ്റ്റിക്കറുകള്‍ പതിക്കുന്നതും നിയമ ലഘനമായി പരിഗണിക്കപ്പെടും പിഴ ഇടാക്കുകയും ചെയ്യും.

പട്ടണങ്ങളുടെ ഭംഗി സൂക്ഷിക്കുന്നതിന് വേണ്ടി സിഗ്‌നലുകളിലുള്‍പ്പടെ പതിക്കുന്ന പരസ്യം സ്റ്റിക്കറുകള്‍ നീക്കം ചെയ്യും. പാരിസ്ഥിക അവബോധം പൊതുജന ശ്രദ്ധയിലെത്തിക്കുന്നതിനു ശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ഷിബു ഉസ്മാന്‍, റിയാദ്