കൊച്ചി: വിപണിയിലിറങ്ങുന്ന ഉത്പന്നങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രമന്ത്രി കെ.വി. തോമസാണ് ഇക്കാര്യം അറിയിച്ചത്.

കണ്‍സ്യൂമര്‍ ഫെഡിന്റെ ‘വീട്ടുമുറ്റത്തൊരു ത്രിവേണി’ പദ്ധതിക്കുള്ള കേന്ദ്ര സഹായത്തിന്റെ ആദ്യഗഡു നല്‍കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Subscribe Us:

ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഇല്ലാതാക്കാനും അവയ്‌ക്കെതിരെ നടപടി സ്വീകരിക്കാനും വേണ്ടിയാണ് സര്‍ക്കാറിന്റെ ഈ നീക്കം. ഇതിനായി മാധ്യമപ്രവര്‍ത്തകരും ഉപഭോക്താക്കളുടെ പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാനാണ് പദ്ധതിയെന്നും കെ.വി തോമസ് വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗോതമ്പ് നല്‍കി ആട്ടയാക്കി പായ്ക്ക് ചെയ്തു നല്‍കുന്ന പദ്ധതി കേരളത്തില്‍ കണ്‍സ്യൂമര്‍ ഫെഡുമായി ചേര്‍ന്നു നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Malayalam News
Kerala News in English