Categories

സ്ത്രീകളെ നിന്ദിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ പരാതിപ്പെടാം

തിരുവനന്തപുരം: സ്ത്രീകളെ നിന്ദ്യരായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വനിതാ കമീഷന്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിക്കുന്നു. പരാതി 10 ദിവസത്തിനുള്ളില്‍ സെക്രട്ടറി, കേരള വനിതാ കമീഷന്‍, ലൂര്‍ദ് പള്ളിക്ക് സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ അറിയിക്കണം. വെബ്‌സൈറ്റ്:www.keralawomenscommission.gov.in.

അടുത്തിടെയായി കേന്ദ്ര സര്‍ക്കാറിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെതായും ദൃശ്യമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ സ്ത്രീകളെ നിന്ദ്യരാക്കി ചിത്രീകരിക്കുന്നതാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പുരുഷനെ എയ്ഡ്‌സ് പകര്‍ത്താന്‍ സ്ത്രീകള്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതായി സൂചിപ്പിക്കുന്നതാണ് പരസ്യങ്ങള്‍. സ്ത്രീകളുടെ കെണിയില്‍ വീഴാതെ പുരുഷന്‍ രക്ഷപ്പെടുന്നതാണ് ഈ പരസ്യങ്ങളുടെ പ്രമേയം.

2 Responses to “സ്ത്രീകളെ നിന്ദിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ പരാതിപ്പെടാം”

  1. Christo Chiramukhathu

    Women-defaming advertisements are done not only by govt agencies, but by many private organisations. Pls Immediately ban the advt of ‘Vanessa’ undergarment. It carries very obscene and shafeful elements. If time allows, I’ll place a complaint to women forum today.

  2. manimala babu

    സ്ത്രീകള്‍ അവരുടെ താത്പര്യ പ്രകാരമാണ് പരസ്യങ്ങളില്‍ അഭിനയിക്കുന്നത്.സ്ത്രീകള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്ന് തിരുമാനിച്ചാല്‍ മതി.എല്ലാം ശരിയാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.