Categories

Headlines

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: ആസിഫ് അലി – ഭാവന ചിത്രം ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ‘കസവണിയും’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യാസിന്‍ നിസാര്‍ ആണ്. മനു മന്‍ജിത്തിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് ഈണം പകര്‍ന്നിരിക്കുന്നു.

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് പാട്ട് പുറത്തിറക്കിയത്.

രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.



ആരും കാണാതെ ഒരു ക്ലാസ്മുറിക്കുപിന്നിലെ മതിലിന്റെ ഓരം പറ്റി ആ കത്തു തുറന്നു അതില്‍ ആ മഹത്തായ , ഭംഗിയേറിയ കയ്യൊപ്പ് ‘ടെണ്ടുല്‍ക്കര്‍’; സച്ചിന്റെ ജന്മദിനത്തില്‍ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കു വച്ച് നിപിന്റെ പിറന്നാള്‍ ആശംസ

കോഴിക്കോട്: ഏപ്രില്‍ 24, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ന് ഉത്സവ ദിനമാണ്. തങ്ങളുടെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജന്മ ദിനമാണിന്ന്. ലോകമെങ്ങും സച്ചിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയ ഇന്ന് കേരളത്തില്‍ നിന്നുമൊരു രസകരമായ ആശംസയും സച്ചിനെ തേടിയെത്തി. സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളിലൂടെ ശ്രദ്ധേയനായ നിപിന്‍ നാരായണന്‍ എന്ന നീനയുടെ പിറന്നാള്‍ സന്ദേശ