എഡിറ്റര്‍
എഡിറ്റര്‍
ആ നിസ്സഹായാവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞു; അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ ഹൗസ്ഫുള്‍
എഡിറ്റര്‍
Tuesday 23rd May 2017 2:10pm

തിരുവനന്തപുരം: മികച്ച അഭിപ്രായം നേടിയിട്ടും ആസിഫ് അലി നായകനായ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം തീയറ്ററുകളില്‍ നിന്നും പുറത്താകുന്ന അവസ്ഥയിലായിരുന്നു.

‘കാണണം എന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, അല്ലെങ്കില്‍ ഇപ്പോ തെറിക്കും തിയേറ്ററില്‍ നിന്ന്’ എന്ന ചിത്രത്തിന്റെ സംവിധായകനായ രോഹിത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.


Dont Miss കൊച്ചിയിലെ ഡേ കെയറില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ പുറത്ത്


തുടര്‍ന്ന് ആഷിക് അബു, മിഥുന്‍ മാനുവല്‍, അജു വര്‍ഗീസ്, റിമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ പിന്തുണയുമായി എത്തി അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്റെ ഒപ്പം റിലീസ് ചെയ്ത് ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് പോലും രോഹിത്തിന് പിന്തുണയുമായി എത്തി.

ഇതിന് പിന്നാലെ വികാരഭരിതനായി നടന്‍ ആസിഫ് അലിയും ഫേസ്ബുക്ക് ലൈവില്‍ എത്തി. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തണ്ട എന്ന് ഓര്‍ത്ത് മാത്രമാണ് ഇതിന്റെ പ്രചാരണപരിപാടികളില്‍ നിന്നും വിട്ടുനിന്നതെന്നും തന്റെ മുന്‍കാല ചിത്രങ്ങളെ താരതമ്യം ചെയ്താണ് സിനിമ കാണാതിരിക്കുന്നതെങ്കില്‍ തന്നെ മറന്ന് ഈ സിനിമ കാണണമെന്നും ആസിഫ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന പോസ്റ്റേര്‍സ് ഇല്ല ഫ്‌ളക്‌സ് ഇല്ല, അങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ സിനിമ തിയറ്ററുകളില്‍ ഓടാന്‍ വേണ്ടിയാണ് ഞാന്‍ നിങ്ങളോട് ഇങ്ങനെ അപേക്ഷിക്കുന്നത്. ഞാന്‍ ഇത്രയും നെര്‍വസ് ആയി ഫേസ്ബുക്കില്‍ വന്നിട്ടില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഈ സിനിമ ഓടണം. അതുകൊണ്ടാണ് ഇത്രയും ഡെസ്പറേറ്റ് ആയി സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആസിഫിന്റെ അഭ്യര്‍ത്ഥന.

എന്തായാലും സിനിമാ ആരാധകര്‍ ആ അഭ്യര്‍ഥന കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ തിരുവനന്തപുരം ഏരീസ് തീയേറ്ററിലെ 10.15ലെ ഷോ ഹൗസ്ഫുള്‍ ആയിരുന്നെന്ന് സിനിമയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

Advertisement