ന്യൂദല്‍ഹി: ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഹസാരെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇത്തരത്തിലുള്ള നടപടി പ്രതീക്ഷിച്ചതാണ്. അതിനാല്‍ ഹസാരെയുടെ അറസ്റ്റില്‍ ഞെട്ടലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.