കാര്‍ലൊ(ഐര്‍ലെന്‍ഡ്): ഇന്ത്യുടെ മുന്‍ലോക ചാംപന്‍ പങ്കജ് അദ്വാനിയും യുവതാരം സൗരവ് കോത്താരിയും ഐ.ബി.എസ്.ഇ ലോക ബില്ല്യാര്‍ഡ്‌സ് ചാംപ്യന്‍ഷിപ്പിന്റ് സെമിഫൈനലില്‍ കടന്നു. ഐര്‍ലെന്‍ഡിലെ കാര്‍ലൊവില്‍ നടക്കുന്ന മത്സരത്തില്‍ അദ്വാനി സിംഗപ്പൂരിന്റെ പീറ്റര്‍ ഗില്‍ ക്രിസ്റ്റിനെ തോല്‍പ്പിച്ചപ്പോള്‍(4-3) സൗരവ് ടീം മേറ്റായ ദ്രുവ് സ്വിറ്റ്വ വ്‌ല യെ(4-2)യാണ് തോല്‍പ്പിച്ചത്.

അതേസമയം വെറ്ററന്‍ താരവും എട്ട് തവണ ലോകചാംപ്യനുമായ ഗീത് സേഥിയും 1998ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ അശോക് ഷാന്‍ഡില്യയും ക്വാര്‍ട്ടര്‍ഫൈനലില്‍ തോറ്റ് പുറത്തായി. സേഥി തായ്‌ലന്‍ഡിന്റെ പ്രപുത് ചൈതനസുകനുമായും ഷാന്‍ഡില്യ ഇംഗ്ലണ്ടിന്റെ നിലവിലെ ചാംപ്യനായ മൈക്ക് റസലുമായാണ് തോറ്റത്.

സെമിയില്‍ അദ്വാനി പ്രപുത് ചൈതനസുകനുമായും സൗരവ് കോത്താരി റസ്സലുമായും മാറ്റുരക്കും. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ സെമിയിലെത്തിയത്.