എറണാകുളം: ചാലക്കുടി രാജീവ് വധത്തില്‍ അഡ്വക്കേറ്റ് ഉദയബാനുവിന്റെ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി പിന്‍മാറി. കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റം.

Subscribe Us:

അതേ സമയം കേസിലെ ഏഴാം പ്രതിയായ ഉദയബാനുവിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ഹൈക്കോതിയെ അറിയിച്ചു.

നിലവില്‍ രാജീവ് വധക്കേസില്‍ എഴാം പ്രതിയാണ് അഡ്വക്കേറ്റ് ഉദയബാനു. കൊലപാതകം നടന്ന ദിവസം ഒന്നാം പ്രതിയുമായി ഉദയഭാനു ഏഴു തവണ സംസാരിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിക്കുകയും ചെയ്തിരുന്നു.


Also Read മുദ്രാവാക്യങ്ങള്‍ മാത്രമേ ബി.ജെ.പി തന്നിട്ടുള്ളൂ; രാഹുലാണ് സത്യസന്ധന്‍; ഗുജറാത്ത് ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍


കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച മറ്റ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാജീവിനെ പ്രതികള്‍ തട്ടിക്കൊണ്ടു വന്നത് ഉദയഭാനുവിനും കൂടി വേണ്ടിയാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതികളുടെ മൊഴിയിലും ഉദയഭാനുവിന്റെ പങ്കിനെ കുറിച്ച് പറയുന്നുണ്ട്.