Categories

രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുതല്‍ ഉയര്‍ന്ന് കേട്ട വിവാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു: അഡ്വ. കെ. രാംകുമാര്‍

adv-k-ramkumar

കോഴിക്കോട്: ടി.പി വധക്കേസില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുതല്‍ ഉയര്‍ന്ന വിവാദങ്ങള്‍ പലതും ശരിയാണെന്ന് വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാര്‍.

ആരോപണ വിധേയരായ രാഷ്ട്രീയ കക്ഷികളുമായി വിരുദ്ധ രാഷ്ട്രീയ ചേരി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉന്നതര്‍ രക്ഷപ്പെട്ട സാഹചര്യത്തില്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലേയെന്ന ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല.

രാഷ്ട്രീയമായി ഏതെങ്കിലും കക്ഷിയുടേയോ വ്യക്തിയുടേയോ നേട്ടമോ കോട്ടമോ ആയി ഈ ഘട്ടത്തില്‍ വിധിയെ കാണേണ്ടതില്ലെന്നും രാംകുമാര്‍ വ്യക്തമാക്കി.

കേസ് അട്ടിമറിക്കാന്‍ പ്രബലരായ രാഷ്ട്രീയ കക്ഷികള്‍ സര്‍വ പരിശ്രമങ്ങളും നടത്തിയിട്ടും ശരിയായ നീതി നടപ്പാക്കിയെന്നതാണ് ടി.പി കേസിലെ വിധി വ്യക്തമാക്കുന്നത്. കേസ് അന്വേഷണവും നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസിനും സര്‍ക്കാറിനും ഏറെ പാളിച്ചകള്‍ പറ്റിയെങ്കിലും സത്യം പുറത്തുവരാന്‍ അതൊന്നും തടസ്സമായില്ലെന്നത് സന്തോഷകരമാണ്.

നിയമവാഴ്ച്ചയിലും നീതി ബോധത്തിലും വിശ്വസിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ശുഭാപ്തി വിശ്വാസം നല്‍കുന്ന വിധിയാണിത്.  കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുറ്റവിമുക്തരാക്കപ്പെട്ടുവെന്ന വസ്തുതയും കാണാതിരുന്നുകൂട. തുടക്കം മുതല്‍ കേസിനെ നോക്കിക്കാണുന്നവര്‍ക്ക് പല അസ്വാഭാവികതകളും തോന്നിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ