ഏറണാകുളം: ഒന്നും കാണാതെ നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് എ.ജയശങ്കര്‍.ഒന്നും കാണാതെ സിന്‍ഹ പുഴയില്‍ ചാടില്ലെന്നും കോണ്‍ഗ്രസിലേക്കാവും അടുത്ത ചാട്ടമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.അല്‍ഫോന്‍സ് കണ്ണന്താനത്തെ പോലെ ഐ.എ.എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ വന്നയാളാണ് യശ്വന്ത്ജി. ആദ്യം ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു, പിന്നെ ജനതാദള്‍, ചന്ദ്രശേഖറിന്റെ എസ്.ജെ.പി, ഒടുവില്‍ ബി.ജെ.പി. ചന്ദ്രശേഖറിന്റെയും വാജ്‌പേയിയുടെയും മന്ത്രിസഭകളില്‍ ധനകാര്യ വകുപ്പ് കയ്യാളി. 75വയസ്സു കഴിഞ്ഞതിനാല്‍ ഇത്തവണ അദ്വാനിക്കും ജോഷിക്കുമൊപ്പം തഴയപ്പെട്ടു.അദ്ദേഹം പറഞ്ഞു.


Also Read  ഹാദിയ വിഷയം സമുദായവത്ക്കരിക്കരുത്; വനിതാ കമ്മിഷന്റെ ഇടപെടല്‍ സ്ത്രീപക്ഷ ദൗത്യം എന്ന നിലയില്‍: എം.സി ജോസഫൈന്‍


യശ്വന്തിന്റെ പ്രതികരണം കോണ്‍ഗ്രസുകാരെ സ്വാഭാവികമായും സന്തോഷിപ്പിച്ചു. ചിദംബരമാണ് ഏറ്റവും ആവേശത്തോടെ സിന്‍ഹയെ പിന്തുണച്ചത്.എന്നാല്‍ ഹസാരിബാഗില്‍ നിന്നുളള ബി.ജെ.പി എം.പിയും കേന്ദ്ര വ്യോമയാന സഹമന്ത്രിയും യശ്വന്തിന്റെ മകനുമായ ജയന്ത് സിന്‍ഹ അച്ഛനെ തള്ളിപ്പറഞ്ഞെന്നും സമ്പദ് വ്യവസ്ഥ സുഭദ്രം എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്തെന്നും ജയശങ്കര്‍ പറയുന്നു.

വിമര്‍ശനം പൊറുക്കാന്‍ മാത്രം വിശാലഹൃദയനല്ല, നരേന്ദ്രമോദി, യശ്വന്തിനും മകനും ഇനി അധികകാലം കാവിപ്പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും ജയശങ്കര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ ഇതെന്നും കാണാതെ സിന്‍ഹ പുഴയില്‍ ചാടില്ലെന്നും കോണ്‍ഗ്രസിലേക്കാവും അടുത്ത ചാട്ടമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.