എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം കേസ്: കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വി.എസ് അനുവദിക്കുന്നില്ലെന്ന് അഡ്വ. ജനറല്‍
എഡിറ്റര്‍
Wednesday 26th June 2013 4:55pm

v.s

കൊച്ചി: ഐസ്‌ക്രീം കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ അഡ്വ. ജനറല്‍.

കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വി.എസ് അനുവദിക്കുന്നില്ല. പ്രശ്‌നം നിരന്തരം കോടതിയിലെത്തിക്കാനാണ് വി.എസ്സിന്റെ താല്‍പര്യം. ഇലക്ഷന്‍ വരുമ്പോഴും തോല്‍ക്കുമ്പോഴും വി.എസ് കോടതിയിലെത്തും.

Ads By Google

കേസ് അവസാനിക്കാതെ തുടരുന്നതിന് കാരണം ഇതാണ്. കേസില്‍ സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നെന്നും അഡ്വ. ജനറല്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, വി.എസ്സിന്റെ ഹരജിയില്‍ കക്ഷി ചേരാന്‍ ഹൈക്കോടതി സാക്ഷികളെ അനുവദിച്ചു. ബിന്ദു, റോസ്‌ലിന്‍ എന്നിവരെയാണ് കക്ഷി ചേരാന്‍ കോടതി അനുവദിച്ചത്.

ഐസ്‌ക്രീം കേസില്‍ ഇരകളായ രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം വി.എസ്സിന്റെ ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. കെ.എ റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നിലച്ചെന്ന് കാണിച്ച് വി.എസ് സമര്‍പ്പിച്ച ഹരജിയിലാണ് പെണ്‍കുട്ടികള്‍ കക്ഷി ചേര്‍ന്നത്.

തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടികള്‍ കക്ഷി ചേര്‍ന്നത്.

 

Advertisement