എഡിറ്റര്‍
എഡിറ്റര്‍
‘ഇത്രയും സാമുദായിക സന്തുലിതമായ ഭരണഘടനാ ബെഞ്ച് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല’; മുത്തലാഖ് കേസ് വാദം കേള്‍ക്കുന്ന ബെഞ്ച് രൂപീകരിച്ചത് ജഡ്ജിമാരുടെ സമുദായം പരിഗണിച്ചെന്ന് അഡ്വ. എ ജയശങ്കര്‍
എഡിറ്റര്‍
Thursday 11th May 2017 9:01pm

കോഴിക്കോട്: മുത്തലാഖ് കേസ് വാദം കേള്‍ക്കുന്ന സുപ്രീം കോടതി ബെഞ്ചിലെ ജഡ്ജിമാരെ നിയമിച്ചത് സീനിയോറിറ്റി അനുസരിച്ചല്ല, മറിച്ച് അവരുടെ സമുദായം പരിഗണിച്ചാണെന്ന് അഡ്വ. എ. ജയശങ്കര്‍. ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരുടെ പേരും അവരുടെ സമുദായവും സഹിതം അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വേനലവധി വേണ്ടെന്ന് വച്ച് സുപ്രീം കോടതി മുത്തലാഖ് കേസ് വാദം കേള്‍ക്കാന്‍ തുടങ്ങിയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ചീഫ് ജസ്റ്റിസ് ജഗദിഷ് സിംഗ് കെഹാര്‍ സിഖുകാരന്‍, കുര്യന്‍ ജോസഫ് ക്രിസ്ത്യാനി, റോഹിങ്ടന്‍ നരിമാന്‍ പാര്‍സി, ഉദയ് ലളിത് ഹിന്ദു, അബ്ദുല്‍ നസീര്‍ മുസ്ലിം എന്നിങ്ങനെയാണ് ജഡ്ജിമാരുടെ സമുദായമെന്ന് ജയശങ്കര്‍ പറയുന്നു.


Don’t Miss: ’85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടത് 100 കിലോഗ്രാം പ്ലാസ്റ്റിക്ക് മാത്രം’; കണ്ടെത്തല്‍ സിറിയയില്‍ നിന്ന് (ചിത്രങ്ങള്‍)


സീനിയോറിറ്റിയില്‍ ഖെഹാര്‍ ഒന്നാമനും കുര്യന്‍ ആറാം സ്ഥാനക്കാരനുമാണ്. നരിമാന്‍ 14, ലളിത് 18, നസീര്‍ 26 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീനിയോറിറ്റി എന്ന് പറഞ്ഞ ജയശങ്കര്‍ ഇത്രയും സാമുദായിക സന്തുലിതമായ ഒരു ഭരണ ഘടനാ ബെഞ്ച് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകാനും പാടാണെന്നും പറഞ്ഞു.

ഓഗസ്റ്റ് 27-ന് ചീഫ് ജസ്റ്റിസ് റിട്ടയര്‍ ചെയ്യും. അതിനകം മുത്തലാഖിന്റെ കാര്യം തീരുമാനമാകും.
വിധിയും സന്തുലിതമായാല്‍ മതിയായിരുന്നുവെന്ന് കൂടി പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഡ്വ. എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

വേനലവധി വേണ്ടെന്നുവച്ച് സുപ്രീം കോടതി മുത്തലാഖ് കേസ് വാദം കേള്‍ക്കാന്‍ തുടങ്ങി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സീനിയോറിറ്റി അനുസരിച്ചല്ല, ജഡ്ജിമാരുടെ സമുദായം പരിഗണിച്ചാണ് ബെഞ്ച് രൂപീകരിച്ചിട്ടുളളത്.
ചീഫ് ജസ്റ്റിസ് ജഗദിഷ് സിംഗ് ഖെഹാര്‍ സിഖുകാരന്‍, കുര്യന്‍ ജോസഫ് ക്രിസ്ത്യാനി, റോഹിങ്ടന്‍ നരിമാന്‍ പാര്‍സി, ഉദയ് ലളിത് ഹിന്ദു, അബ്ദുല്‍ നസീര്‍ മുസ്ലിം.
സീനിയോറിറ്റിയില്‍ കെഹാര്‍ ഒന്നാമനും കുര്യന്‍ ആറാം സ്ഥാനക്കാരനുമാണ്. നരിമാന്‍ 14, ലളിത് 18, നസീര്‍ 26.
ഇത്രയും സാമുദായിക സന്തുലിതമായ ഒരു ഭരണ ഘടനാ ബെഞ്ച് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പാടാണ്.
ഓഗസ്റ്റ് 27ന് ചീഫ് ജസ്റ്റിസ് റിട്ടയര്‍ ചെയ്യും. അതിനകം മുത്തലാക്കിന്റെ കാര്യം തീരുമാനമാകും.
വിധിയും സന്തുലിതമായാല്‍ മതിയായിരുന്നു. സബ് കോ സന്‍മതി ദേ, ഭഗവാന്‍!

Advertisement