കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നമ്മുടെ ഉറക്കത്തെ നശിപ്പിക്കുന്നെന്നാണ് പൊതുവെയുള്ള വിശ്വാസം. രാത്രിവൈകിയും കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നതും മൊബൈലില്‍ സംസാരിച്ച നേരംവെളിപ്പിക്കുന്നവരും ഒരുപാടുണ്ട്. എന്നാല്‍ മൊബൈലിനും കംപ്യൂട്ടറിനും എതിരെയുള്ള ഈ ആരോപണങ്ങളെ ചോദ്യം ചെയ്യുകയാണ് ഇതുസംബന്ധിച്ച് പഠനം നടത്തുന്ന ചിലര്‍.

സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായ നിക്കോളാസ് ഗ്ലോസിയറും സഹപ്രവര്‍ത്തകരുമാണ് മനുഷ്യരുടെ ഉറക്കത്തിലുണ്ടായ മാറ്റങ്ങള്‍ പരിശോധിച്ചത്. ഒരു ദശാബ്ദം മുമ്പ് ഉറക്കത്തിന് മാറ്റിവെച്ച സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ കുറവാണ് ഇപ്പോള്‍ നാം ഉറങ്ങുന്നതെന്നാണ് ഇവരുടെ കണ്ടെത്തല്‍. പക്ഷെ ഈ ദശാബ്ദകാലയളവില്‍ മനുഷ്യന്റെ ഉറക്കസമയത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇവര്‍ വിശദീകരിക്കുന്നു.

Subscribe Us:

1992, 1997, 2006 കാലഘട്ടത്തിലെ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഒരു മുതിര്‍ന്ന മനുഷ്യന്‍ ഉറങ്ങുന്നതിനായി ചിലവഴിക്കുന്ന ശരാശരി സമയം 92ല്‍ ഇത് 8.20 മിനിറ്റും, 97ല്‍ 8.33 മിനിറ്റും, 2006ല്‍ 30 മിനിറ്റുമാണെന്നാണ് കണ്ടെത്തിയത്. മെഡിക്കല്‍ ജേണല്‍ ഓഫ് ഓസ്‌ത്രേലിയയില്‍ ഇക്കാര്യം വിശദമായി പറയുന്നുമുണ്ട്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 92നും 2006നും ഇടയ്ക്ക് ആളുകളുടെ ശരാശരി ഉറക്ക സമയത്തില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ 65 വയസിന് മുകളിലുള്ള ആളുകള്‍ ഈ കണ്ടെത്തലിനൊരപവാദമാണ്. 1992ല്‍ ഇവര്‍ ഉറങ്ങുന്നതിന് മാറ്റിവെച്ച സമയത്തേക്കാള്‍ 12 മിനിറ്റ് കുറവാണ് ഇപ്പോഴത്തേത്. യാതൊരു വരുമാനവുമില്ലാത്ത ആളുകള്‍ 17 മിനിറ്റ് അധികം ഉറങ്ങുന്നു. നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന വരുമാനവുമുള്ള ആളുകളാണ് ഏറ്റവും കുറച്ചുസമയം ഉറങ്ങുന്നതിനായി ചിലവഴിക്കുന്നത്. വീട്ടില്‍ രണ്ടിലധികം കുട്ടികളുള്ളവരിലും ഉറക്കം നന്നേ കുറവാണ്.

മുതിര്‍ന്നവര്‍ ആഴ്ചയുടെ അവസാന ദിവസം 40 മിനിറ്റ് അധികനേരം ഉറങ്ങുന്നു. ഇവര്‍ വേനല്‍ക്കാലത്ത് ഉറങ്ങുന്നതിനേക്കാള്‍ 12 മിനിറ്റ് അധികസമയം മഞ്ഞുകാലത്ത് ഉറങ്ങും.