Categories
chemmannoor

മുന്‍ ബ്രസീല്‍ താരം അഡ്രിയാനോ ജീവിക്കുന്നത് ചേരിയില്‍ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണത്തില്‍

adriano final

റിയോ: കാലിലെ കളിയഴകിനാല്‍ കാണികളുടെ മനം കവര്‍ന്ന താരം ഇപ്പോള്‍ കയ്യിലേന്തി നില്‍ക്കുന്നത് തോക്ക്. ഫുട്‌ബോള്‍ മൈതാനത്തെ നല്ല കാലത്ത് ആഴ്ചയില്‍ എഴുപത്തഞ്ച് ലക്ഷത്തോളം രൂപ സമ്പാദിച്ചിതിരുന്നയാള്‍ ഇപ്പോള്‍ താമസിക്കുന്നത് ചേരിയില്‍, അതും കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണത്തിന്റെ ബലത്തില്‍. ഒരു കാലത്ത് ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മുന്‍ ബ്രസീലിയന്‍ താരം അഡ്രിയാനോയുടെ ഇപ്പോഴത്തെ ജിവിതകഥ കളിയാസ്വാദകരെ ഒരേസമയം അമ്പരപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്.

ലോക ഫുട്‌ബോളിലെ ബ്രസീലിന്റെ സുവര്‍ണ്ണ കാലത്ത് സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡീഞ്ഞോയ്ക്കും റൊണാള്‍ഡോയ്ക്കുമൊപ്പം ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് മുന്‍നിരയില്‍ കളിച്ച താരമാണ് അഡ്രയാനോ. ബ്രസീലിനായി 48 മത്സരങ്ങളില്‍ നിന്നായി 27 ഗോളുകള്‍ നേടിയിട്ടുണ്ട്. 2004 ലെ കോപ്പ അമേരിക്ക ചാമ്പന്‍ഷിപ്പില്‍ ബ്രസീല്‍ കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ 7 ഗോളോടെ അഡ്രിയാനോ ഗോള്‍ഡന്‍ ബൂട്ട് നേടിയിരുന്നു.

നിലവില്‍ ഒരു ക്ലബ്ബിനും വേണ്ടിയും കളിക്കാന്‍ കരാറൊപ്പിട്ടില്ലാത്ത 34 കാരന്‍ ബ്രസീലിലെ ഗുണ്ടാം സംഘത്തിന്റെ സംരക്ഷണത്തിലാണ് ജീവിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. റിയോയിലെ ചേരിയിലെ റെഡ് കമാന്‍ഡ് എന്ന പേരിലുള്ള കുപ്രസിദ്ധ ഗുണ്ടാ സംഘമാണ് അഡ്രിയാനോയെ സംരക്ഷിക്കുന്നത്. ഗുണ്ടാ സംഘാംഗങ്ങളോടൊപ്പം തോക്കുമേന്തി താരം നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്ത് വിന്നിട്ടുണ്ട്. തോക്കുയര്‍ത്തി നില്‍ക്കുന്നതിനൊപ്പം അംഗങ്ങള്‍ക്കൊപ്പം ഗാങിന്റെ മുദ്ര കാണിക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

റിയോയിലെ ഏറെ പഴക്കം ചെന്ന കുപ്രസിദ്ധമായ മയക്കു മരുന്ന് മാഫിയാ സംഘമാണ് റെഡ് കമാന്റ്. മയക്കുമരുന്നു കച്ചവട കിടമത്സരത്തിന്റെ ഭാഗമായി നിരവധി പേരെ കൊന്നൊടുക്കിയ സംഘം. ഇതാദ്യമായല്ല അഡ്രിയാനോ ഇത്തരത്തിലുള്ള വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 2010 ല്‍ മയക്കുമരുന്ന് കൈവശം വച്ചതിന് പിടിക്കപ്പെട്ടിരുന്നു. ഈ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ താരം രക്ഷപ്പെട്ടു. സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടി കഴിഞ്ഞ് വരുമ്പോള്‍ ഒരു യുവതി അഡ്രിയാനോയുടെ കാറില്‍ വച്ച് വെടിയേറ്റതും വലിയ വിവാദമായിരുന്നു.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ എന്ന ഖ്യാതിയില്‍ നിന്ന് ചേരിയിലിലേക്കും അവിടുത്തെ കൊള്ളസംഘത്തിന്റെ സംരക്ഷണത്തിലേക്കുള്ള അഡ്രിയാനോയുടെ പരിണാമം ഞെട്ടിപ്പിക്കുന്നതാണ്. അവസാനമായി അമേരിക്കന്‍ ക്ലബ്ബ് മിയാമി യുണൈറ്റഡിനായാണ് ബ്രസില്‍ താരം കളിക്കാനിറങ്ങിയത്. എന്നാല്‍ ഒരു മത്സരം മാത്രം ക്ലബ്ബിനായി കളിച്ച് അഡ്രിയാനോ കഴിഞ്ഞ മെയ് മാസത്തോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പിന്നീട് താരത്തെ കുുറിച്ച് കൂടുതല്‍ വിവരമൊന്നും ഇല്ലായിരുന്നു.

ലോക ഫുട്‌ബോളിലെ ബ്രസീലിന്റെ സുവര്‍ണ്ണ കാലത്ത് സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡീഞ്ഞോയ്ക്കും റൊണാള്‍ഡോയ്ക്കുമൊപ്പം ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് മുന്‍നിരയില്‍ കളിച്ച താരമാണ് അഡ്രയാനോ. ബ്രസീലിനായി 48 മത്സരങ്ങളില്‍ നിന്നായി 27 ഗോളുകള്‍ നേടിയിട്ടുണ്ട്. 2004 ലെ കോപ്പ അമേരിക്ക ചാമ്പന്‍ഷിപ്പില്‍ ബ്രസീല്‍ കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ 7 ഗോളോടെ അഡ്രിയാനോ ഗോള്‍ഡന്‍ ബൂട്ട് നേടിയിരുന്നു.

2005ലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലും ബ്രസീലിനെ ചാമ്പ്യന്‍മാരാക്കുന്നില്‍ പ്രധാന പങ്ക് വഹിച്ചത് അഡ്രിയാനോയുടെ കാലുകളായിരുന്നു. പ്ലെയര്‍ ഓഫ് ദ ടൂര്‍ണ്ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്രിയാനോ 5 ഗോളുകളാണ് ടുര്‍ണമെന്റിലാകെ അടിച്ച് കൂട്ടിയത്. 2006ലെ ലോകക്കപ്പിനുള്ള ബ്രസീല്‍ ടീമിലും ഇടം പിടിച്ചിരുന്നു. എന്നാല്‍ തിളങ്ങാനായില്ല. പിന്നാലെ ഫോം നഷ്ടപ്പെട്ട അഡ്രിയാനോക്ക് 2010ലെ ലോകകപ്പ് ടീമിലും ഇടം കിട്ടിയില്ല. അവസാനമായി ബ്രസീല്‍ ജഴ്‌സിയിലിറങ്ങിയത് 2010ല്‍ ഉക്രെയിനെതിരെയാണ്.

adriano, ronaldo, ronaldinjo

Tagged with: