എഡിറ്റര്‍
എഡിറ്റര്‍
അഡ്രിയാനോ വിരമിക്കാന്‍ തയ്യാറെടുക്കുന്നു
എഡിറ്റര്‍
Tuesday 2nd October 2012 2:18pm

റിയോ ഡി ജനീറോ:  ഫ്‌ളമിംഗോ സ്‌ട്രൈക്കറും മുന്‍ ബ്രസീലിയന്‍ താരവുമായ അഡ്രിയാനോ വിരമിക്കലിന് ഒരുങ്ങുന്നു. ഫോമില്‍ തിരിച്ചെത്താന്‍ കഴിയാതെ കുഴയുന്ന അഡ്രിയാനോ ടീമില്‍ ഏറെ നാളായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.

Ads By Google

കരിയര്‍ ഏറെക്കുറേ താറുമാറായിക്കിടക്കുന്ന അഡ്രിയാനോ കുറച്ച് നാളായി പരിശീലനത്തിനും എത്താറില്ല. ഇതിനെ തുടര്‍ന്ന് ടീം ഡയറക്ടര്‍ സിന്‍ഹോ കഴിഞ്ഞ ദിവസം അല്‍പ്പം രൂക്ഷമായിത്തന്നെ അഡ്രിയാനോയെ വിമര്‍ശിച്ചിരുന്നു.

തന്റെ കരിയര്‍ ഏറെക്കുറേ അവസാനിച്ചെന്നാണ് അഡ്രിയാനോ കരുതുന്നതെന്നാണ് സിന്‍ഹോ പറയുന്നത്. ‘ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു, അദ്ദേഹം ആകെ ആശയക്കുഴപ്പത്തിലാണ്. കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെകുറിച്ച് തന്നെ ചിന്തിക്കുകയാണ് അഡ്രിയാനോ ഇപ്പോള്‍.’ സിന്‍ഹോ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് അഡ്രിയാനോ അഞ്ച് മാസത്തെ കരാറില്‍ ഫ്‌ളമിംഗോയില്‍ എത്തുന്നത്.

ഇന്റര്‍മിലാന് വേണ്ടിയും റോമയ്ക്ക് വേണ്ടിയും കളിച്ച താരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടിയില്‍ പങ്കെടുത്തത് വെറും ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ്.

Advertisement