തിരുവനന്തപുരം: മസ്തിഷ്‌കമരണം സംഭവിച്ചവരുടെ അവയവദാനത്തിനായി നിയമം വരുന്നു. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

തമിഴ്‌നാട്ടിലെ നിയമത്തിന്റെ മാതൃകയിലായിരിക്കും സംസ്ഥാനത്തും നിയമമുണ്ടാക്കുകയെന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Subscribe Us:

അതേസമയം, സ്വകാര്യ മെഡിക്കല്‍ ലാബുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും നിയമ നിര്‍മാണം പരിഗണനയിലുണ്ടെന്ന് അടൂര്‍ പ്രകാശ് അറിയിച്ചു. ചോദ്യോത്തരവേളയില്‍ അബ്ദുള്‍ സമദ് സമദാനിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ലാബുകളുടെ പരിശോധനാ റിപ്പോര്‍ട്ടുകളില്‍ കൃത്രിമമുണ്ട്. രജിസ്‌ട്രേഷന്‍ എടുക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചും നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.